ന്യൂഡല്‍ഹി : അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ചൊവ്വാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് മലയാളികളും. അമേരിക്കന്‍ കമ്പനിയായ ഡൈന്‍കോര്‍പ്പിനുനേരേ നടന്ന ആക്രമണത്തിലാണ് സുരക്ഷാ ജീവനക്കാരായ കോട്ടയം കടുത്തുരുത്തി സ്വദേശി പൊന്നപ്പന്‍ (52), കോഴിക്കോട് സ്വദേശി ടി. രവീന്ദ്രന്‍ എന്നിവര്‍ മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് സുരക്ഷാജീവനക്കാരും കൊല്ലപ്പെട്ടു.
ബൈക്കിലെത്തിയ ചാവേറാണ് ഇവരെ ആക്രമിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ട്വിറ്റര്‍ സന്ദേശത്തിലൂടെ താലിബാന്‍ ഏറ്റെടുത്തു. കാബൂള്‍ വിമാനത്താവളത്തിന് സമീപമായിരുന്നു കമ്പനിയുടെ ഓഫീസ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി വിദേശകാര്യവക്താവ് അറിയിച്ചു.
കടുത്തുരുത്തിക്കടുത്ത് കവിക്കാട് വേങ്ങശ്ശേരില്‍ കുട്ടപ്പന്റെ മകനാണ് പൊന്നപ്പന്‍. 20 വര്‍ഷത്തോളം കരസേനയുടെ മെഡിക്കല്‍ കോറില്‍ ജോലിനോക്കിയ അദ്ദേഹം ഒരു വര്‍ഷം മുമ്പാണ് അഫ്ഗാനിസ്താനിലേക്ക് പോയത്. ജൂണില്‍ അവധിക്ക് നാട്ടിലെത്തിയ ശേഷം രണ്ടാഴ്ച മുമ്പാണ് മടങ്ങിയത്. ഭാര്യ: ഷൈലജ. മക്കള്‍: പീയുഷ് (ഗുജറാത്ത്), പൂജ( വിദ്യാര്‍ഥിനി).

കോഴിക്കോട് എടക്കാട് കക്കുഴിപ്പാലം ചൈത്രത്തില്‍ ടി. രവീന്ദ്രനും വിമുക്തഭടനാണ്. ഭാര്യ: പുഷ്പ. മക്കള്‍: രോഷ്‌നി, രീഷ്മ. മരുമകന്‍: രാജീവ്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment