മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി മംഗലാപുരം പോലീസ് കാസര്‍കോട് പോലീസിന്റെ സഹായം തേടി. ഉച്ചയോടെ പ്രതികളെയും കൊണ്ട് മംഗലാപുരം പോലീസ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്ന് കരുതുന്ന കാസര്‍കോട് കുണ്ടംകുഴിയിലെ മരുതടുക്കത്ത് എത്തിച്ചേരും.
സംഭവമറിഞ്ഞ് മരുതടുക്കത്തിനടത്തുളള ചങ്കരംകാട് എന്ന സ്ഥലത്ത് നൂറ് കണക്കിനാളുകള്‍ എത്തിയിട്ടിണ്ട്.
അതിനിടെ കൊലനടത്തിയത് അടുത്തിടെ ഹിററായ ഒരു സിനിമയുടെ കഥ പിന്തുടര്‍ന്ന്. തലശേരി സെയ്താര്‍പള്ളി സ്വദേശി നസീര്‍ വര്‍ഷങ്ങളായി തലശേരിയിലെ കളളക്കടത്ത് സംഘങ്ങള്‍ക്ക് വേണ്ടി ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണം കടത്തുന്ന കാരിയറായിരുന്നു. ആറ് മാസം മുമ്പ് തലശ്ശേരിക്കാരുടെ സ്വര്‍ണ്ണവുമായി എത്തിയ നസീര്‍ കളളക്കടത്ത് സംഘത്തിന് സ്വര്‍ണ്ണം നല്‍കാതെ ഗോവയിലേക്ക് മുങ്ങുകയായിരുന്നു. ഗോവയിലെ ഒരു റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടയിലാണ് ചെര്‍ക്കള സ്വദേശി മുനാഫത്ത് മുനാസിര്‍ സനാഫിനെ പരിചയപ്പെടുന്നത്.
മുനാഫത്തിനോട് തന്റെ കയ്യില്‍ 3 കിലോ സ്വര്‍ണ്ണമുണ്ടെന്നും അതിന്റെ പകുതി വിററു തന്നാല്‍ വലിയൊരു തുക കമ്മീഷനായി നല്‍കാമെന്ന് നസീര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മുനാഫത്ത് സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം ഗോവയിലും, കര്‍ണ്ണാടയിലും, കാസര്‍കോട്ടും വല്‍പ്പന നടത്തുകയായിരുന്നു. 70 ലക്ഷത്തിലധികം രൂപയാണ് സ്വര്‍ണ്ണം വിററ വകയില്‍ മുനാഫത്ത് നസീറിന് നല്‍കിയത്. ഇതിന്റെ കമ്മീഷനായി നല്ലൊരു തുകയും മുനാഫത്ത് കൈപ്പററിയിരുന്നു.
ഈ സമയമെല്ലാം മുനാഫത്തിനൊപ്പമായിരുന്നു നസീര്‍ താമസിച്ചരുന്നത്. മുനാഫത്തിന്റെ മൊബൈല്‍ ഫോണിലാണ് സെയ്താര്‍പള്ളിയിലെ വീട്ടിലേക്ക് വിളിച്ചിരുന്നത്. ഈ വിവരം അറിഞ്ഞ തലശ്ശേരിയിലെ സ്വര്‍ണ്ണ കളളക്കടത്ത് സംഘം മുനാഫത്തിനെ പിടികൂടുകയുണ്ടായി. തനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞ് തലശേരി സംഘത്തില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷമാണ് നസീറിന്റെ കൈയ്യിലുളള സ്വര്‍ണ്ണവും പണവും തട്ടാന്‍ മുനാഫത്ത് തിരക്കഥ മെനഞ്ഞത്. കൊല നടത്താനും തെളിവ് നശിപ്പിക്കാനുമായി ഈയിടെ പുറത്തിറങ്ങിയ സൂപ്പര്‍ താരത്തിന്റെ സിനിമ കഥ പ്രചോദനമായി.
കയ്യിലുളള പണം കൊണ്ട് എന്തെങ്കിലും ബിസിനസ്സ് തുടങ്ങണമെന്ന് അറയിച്ച നസീറിനെ തന്ത്രപരമായി മംഗലാപുരത്തെത്തിക്കുകയായിരുന്നു. മംഗലാപുരത്തിനടുത്ത അത്താവൂറില്‍ വീട് വാടകയ്‌ക്കെടുത്ത് നസീറിനെ താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് തന്റെ സുഹൃത്ത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീമിനെ നസീര്‍ മംഗലാപുരത്തേക്ക് വിളിച്ചു വരുത്തുന്നത്.
ഈ സമയം മുനാഫത്തും സുഹൃത്തുക്കളായ അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് സഫ്വാന്‍ എന്നിവരും ചേര്‍ന്ന കൊലയുടെ ആസൂത്രണം നടത്തുകയായിരുന്നു. മംഗലാപുരത്ത് വെച്ച് നസീറിനെ കൊലപ്പെടുത്തി കാസര്‍കോട് കുഴിച്ചിടാന്‍ പദ്ധതി തയ്യാറാക്കി. ഈ ആവശ്യത്തിനായി കാസര്‍കോട് കുണ്ടംകുഴിക്കടുത്ത മരുതടുക്കത്തിനടുത്ത ചങ്കരംകാട് എന്ന സ്ഥലത്ത് റബര്‍ തോട്ടത്തില്‍ മുനാഫത്ത് സ്വന്തം പേരില്‍ 10 സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു.
ഈ സ്ഥലത്ത് മഴക്കുഴിയെന്ന പേരില്‍ മൃതദേഹം കുഴിച്ചു മൂടാന്‍ വലിയ കുഴികളുണ്ടാക്കി. ഇക്കഴിഞ്ഞ ഒന്നാം തീയ്യതി സുഹൃത്തുക്കളോടൊപ്പം മുനാഫത്ത് മംഗലാപുരത്തെത്തിയപ്പോഴാണ് ഫഹീമിനെയും കാണുന്നത്. ഇതോടെ മുനാഫത്തും സുഹൃത്തുക്കളും ചേര്‍ത്ത് ഇരുവരുടെയും കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇതിന് ശേഷം രാത്രിയില്‍ ചാക്കില്‍ കെട്ടി കാറിലാക്കി 50 കിലോമീറററിലധികം സഞ്ചരിച്ച് കുണ്ടംകുഴയിലെത്തിച്ച് കുഴിച്ചു മൂടിയ സംഘം വീണ്ടും മംഗലാപുരത്തെത്തി വാടക മുറി കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് പ്രതികള്‍ പോലീസ് കസ്റ്റഡിയിലാകുന്നത്.
ഹവാലഇടപാട് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരം പൊലീസ് വീട്ടിലെത്തിയപ്പോള്‍ രക്തക്കറ കഴുകുന്ന മൂന്നുപേരേയും കയ്യോടെ പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് അടുത്തകാലത്ത് ഇറങ്ങിയ സിനിമയുടെ പ്രചോദനത്തിലാണ് ആസൂത്രിതമായ കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചത്.
Photo: Haris Pundoor
Keywords: Kasaragod, Manglore,Karnadaka, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News




No comments:
Post a Comment