Latest News

ഷോക്കേറ്റു മരിച്ച പിതാവിന്റെ ആശ്രിത നിയമനം ലഭിച്ച മകനും ഷോക്കേറ്റു മരിച്ചു

കോതമംഗലം:  കെഎസ്ഇബിയില്‍ ജോലിയിലിരിക്കെ 20 വര്‍ഷം മുന്‍പ് ഷോക്കേറ്റു മരിച്ച പിതാവിന്റെ ആശ്രിത നിയമനം ലഭിച്ച മകനും ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷന്‍ രണ്ടിലെ ഓവര്‍സിയര്‍ നേര്യമംഗലം പാലിയത്ത് പി.ഇ. ഷാജു (42) ആണു മരിച്ചത്. വൈദ്യുതി ബോര്‍ഡില്‍ ലൈന്‍മാന്‍ ആയിരിക്കെ ഷോക്കേറ്റു തെറിച്ച് പോസ്റ്റില്‍ നിന്നു വീണു മരിച്ച പാലിയത്ത് ഇബ്രാഹിമിന്റെ മകനാണ്.

ബുധനാഴ്ച രാത്രി ഒന്‍പതരയോടെ ചെമ്പന്‍കുഴി വെയിറ്റിങ് ഷെഡിനു സമീപമായിരുന്നു ഷാജു അപകടത്തില്‍പ്പെട്ടത്. ലൈനിലെ അറ്റകുറ്റപണികള്‍ക്ക് ശേഷം 11 കെവി ലൈന്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് അതീവ ഗുരുതര നിലയില്‍ കാതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. കബറടക്കം നടത്തി. ഭാര്യ: മുളവൂര്‍ കോട്ടപ്പടിയില്‍ ഫൗസി. മക്കള്‍ : അഷ്‌കര്‍, അംജത്ത്.

Keywords: Kerala, Kseb, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.