Latest News

പോലീസ് സംഘം സഞ്ചരിച്ച ജീപ്പിടിച്ച് പരിക്കേറ്റ അധ്യാപിക മരിച്ചു

വാടാനപ്പള്ളി: ഗണേശമംഗലത്ത് പോലീസ് സംഘം സഞ്ചരിച്ച ജീപ്പ് സ്‌കൂട്ടറിലിടിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ഗണേശമംഗലം വൈക്കാട്ടില്‍ ഷീജയുടെ മകള്‍ ലിഞ്ജു (24)വാണ് മരിച്ചത്. തൃപ്രയാര്‍ ലെമര്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ്.

വെള്ളിയാഴ്ച വൈകീട്ട് 3.40നാണ് അപകടമുണ്ടായത്. സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ ലിഞ്ജു കൂടെയുണ്ടായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയും നടുവില്‍ക്കര വലിയകത്ത് ഇക്ബാലിന്റെ മകനുമായ നിഷാദിനെ വീട്ടിലെത്തിക്കാന്‍ പോകുമ്പോഴാണ് ജീപ്പിടിച്ചത്. അതീവ ഗുരുതരമായി പരിക്കേറ്റ ലിഞ്ജുവിനേയും നിഷാദിനേയും ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ ലിഞ്ജു മരിച്ചു.

ലിഞ്ജുവിന്റെ ശവസംസ്‌കാരം പുതുക്കുളങ്ങരയില്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിനു സമീപം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു.
മഞ്ചേരിയില്‍ കേസന്വേഷണത്തിനു പോയി എറണാകുളത്തേക്ക് മടങ്ങിയ ക്രൈംബ്രാഞ്ച് സംഘം സഞ്ചരിച്ച സുമോ ജീപ്പാണ് സ്‌കൂട്ടറിലിടിച്ചത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.