വാടകക്കെടുക്കുന്ന വാഹനങ്ങള്‍ വ്യാജ ആര്‍.സി ബുക്കുകളുപയോഗിച്ച് പണയംവെച്ചും മറിച്ചുവിറ്റും തട്ടിപ്പ് നടത്തിവരികയായിരുന്നു ഇവര്‍.
വ്യാജ ആര്‍.സി ബുക് നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും നിരവധി വ്യാജ ആര്‍.സി ബുക്കുകളും പൊലീസ് പിടിച്ചെടുത്തു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ വിവിധ മേഖലകളില്‍നിന്ന് വാടക വ്യവസ്ഥയില്‍ വാഹനങ്ങള്‍ കൈക്കലാക്കി
തമിഴ്നാട്ടിലെ കമ്പത്ത് കൊണ്ടുവന്നു വില്‍ക്കുകയോ പണയംവെക്കുകയോ ആണ് ചെയ്തിരുന്നത്.
വ്യാജ രജിസ്ട്രേഷന്‍ ബുക്കും അനുബന്ധ രേഖകളും കൃത്രിമമായി നിര്‍മിച്ച ശേഷമാണ് വിറ്റിരുന്നത്.
കട്ടപ്പന കേന്ദ്രീകരിച്ച് വ്യാജ ആര്‍.സി ബുക്കുകള്‍ ഉണ്ടാക്കുന്നതായി കട്ടപ്പന ഡിവൈ.എസ്.പി എം.എന്‍. രമേശിന് കിട്ടിയ രഹസ്യ ഫോണ്‍ കോളാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത്. മലബാര്‍ മേഖലയില്‍നിന്ന് ബി.എം.ഡബ്ള്യൂ, ബെന്‍സ് തുടങ്ങി ഇന്നോവ വരെയുള്ള വിലപിടിച്ച വാഹനങ്ങളാണ് മോഷ്ടിച്ചത്.
25 ല്‍ ഏറെ വാഹനങ്ങള്‍ വിറ്റിട്ടുണ്ടെന്നാണ് സൂചന. തമിഴ്നാട് കമ്പം സ്വദേശിയായ ഒരാളാണ് മറിച്ചുവില്‍ക്കാന്‍ സഹായിച്ചിരുന്നത്. കട്ടപ്പന കോടതി പ്രതികളെ പീരുമേട് സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.


No comments:
Post a Comment