Latest News

ഫ്യുവല്‍ മീറ്ററുകള്‍ നിയന്ത്രിക്കാന്‍ റിമോട്ട്‌ കണ്‍ട്രോളര്‍; കേരളത്തിലെ പമ്പുകളില്‍ പകല്‍ക്കൊള്ള

തിരുവനന്തപുരം: അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സംസ്‌ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ പെട്രോളും ഡീസലും വെട്ടിക്കുന്നതായി റിപ്പോര്‍ട്ട്‌. റിമോട്ട്‌ കണ്‍ട്രോളര്‍ ഉപയോഗിച്ച്‌ പമ്പുകളില്‍ ഉപഭോക്‌താക്കള്‍ റീഡിംഗ്‌ കാണുന്ന ഫ്യുവല്‍ മീറ്ററുകളിലെ റീഡിംഗ്‌ നിയന്ത്രിച്ചാണ്‌ പമ്പുകള്‍ വന്‍ കൊള്ള നടത്തുന്നത്‌. ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റാണ്‌ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്‌.

വാഹനങ്ങളില്‍ ഇന്ധനം നിറയ്‌ക്കാന്‍ ചെല്ലുമ്പോള്‍ പമ്പിലെ ഫ്യുവല്‍ മീറ്ററില്‍ കണിക്കുന്ന ലിറ്റര്‍ കണക്കും രൂപയുമാണ്‌ ഉപഭോക്‌താക്കള്‍ വിശ്വാസത്തിലെടുക്കുക. എന്നാല്‍ ഫ്യുവല്‍ മീറ്ററില്‍ ഘടിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ ചിപ്പു വഴി ഔട്ട്‌ലെറ്റ്‌ മാനേജരുടെ കയ്യിലുള്ള റിമോട്ട്‌ ഉപയോഗിച്ച്‌ റീഡിംഗില്‍ കൃത്രിമം കാണിക്കാനാകുന്ന സാങ്കേതികവിദ്യയാണ്‌ സംസ്‌ഥനത്ത്‌ ഇപ്പോള്‍ പ്രചാരം നേടിയിരിക്കുന്നത്‌.

പരിശോധനയ്‌ക്കായി ഉദ്യോഗസ്‌ഥര്‍ വരുമ്പോള്‍ റിമോട്ട്‌ ഉപയോഗിച്ച്‌ യഥാര്‍ത്ഥ റീഡിംഗ്‌ നല്‍കാനുമാകും. പരിശോധനയില്‍ കണ്ടെത്താനാവില്ലെന്നതും പമ്പ്‌ ഉപകരണങ്ങളില്‍ പ്രായോഗിക മാറ്റങ്ങളൊന്നും വേണ്ട എന്നതുമാണ്‌ റിമോട്ട്‌ നിയന്ത്രണം പ്രചാരം നേടാന്‍ കാരണം. 50 ലിറ്റര്‍ ഇന്ധനത്തില്‍ രണ്ടു ലിറ്റര്‍ വരെ ഇത്തത്തില്‍ വെട്ടിക്കുന്നുണ്ടെന്നാണ്‌ കണക്കുകള്‍. ദിവസം ആയിരക്കണക്കിന്‌ ലിറ്റര്‍ ഇന്ധനം വിറ്റഴിക്കുന്ന ഔട്ട്‌ലെറ്റുകളില്‍ ഇത്തരത്തില്‍ വെട്ടിക്കുന്നത്‌ വനതോതിലുള്ള ഇന്ധനമാണ്‌.

കൊല്ലത്തെ പമ്പുകളില്‍ പരിശോധന നടത്തിയ എന്‍ഫോഴ്‌സ്മെന്റ്‌ സംഘം അഞ്ചു ലിറ്റര്‍ ഇന്ധനത്തില്‍ 40 മില്ലിലിറ്റര്‍ കുറവുണ്ടെന്നു കണ്ടെത്തിയിരുന്നു. തലസ്‌ഥാനത്തെ ചില പമ്പുകളില്‍ ഇത്‌ 230 മില്ലി ലിറ്റര്‍ വരെയാണ്‌. ഈ പകല്‍ കൊള്ളയെ തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങളില്ലാതെ കുഴങ്ങുകയാണ്‌ അധികൃതര്‍.

ഇന്ധനവിലയില്‍ പൊറുതിമുട്ടിയ സാധാരണക്കാര്‍ക്ക്‌ ഇരട്ട പ്രഹരമായി മാറിയിരിക്കുകയാണ്‌ പെട്രോള്‍ പമ്പുകളുടെ കൊള്ള. പഞ്ചാബിലാണ്‌ ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഇന്ധന വെട്ടിപ്പ്‌ ആദ്യം കണ്ടെത്തിയിരുന്നത്‌. ഇത്‌ ദക്ഷിണന്ത്യയിലും പ്രചാരം നേടുന്നെന്ന്‌ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കേരളത്തിലെ പമ്പുകളിലും ഈ രീതി വ്യാപകമാകുന്നെന്നാണ്‌ സമീപകാല പരിശോധനകളില്‍ വ്യക്‌തമാകുന്നത്‌. റിമോട്ട്‌ സംവിധാനം ഏര്‍പ്പെടുത്താന്‍ വന്‍ തുക ചെലവാകുമെങ്കിലും പിന്നീട്‌ സ്‌ഥിരമായി ഉണ്ടാക്കാനാകുന്ന കൊള്ള ലാഭമാണ്‌ പമ്പുടമകളെ ഈ സംവിധാനത്തിലേക്ക്‌ ആകര്‍ഷിക്കുന്നത്‌.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
  

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.