Latest News

പൊതുനിരത്തില്‍ പ്രകടനം: 4.65 ലക്ഷം പേര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് പൊതുനിരത്തില്‍ പ്രകടനം നടത്തിയതിന്റെ പേരില്‍ 4,65,911 പേര്‍ക്കെതിരേ കേസെടുത്തതായി പോലിസിന്റെ കണക്ക്. പൊതുനിരത്തില്‍ പ്രകടനം നടത്തി നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പൊതുനിരത്തില്‍ പരിപാടികള്‍ നടത്താന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പോലിസിന്റെ ഇടപെടല്‍. ജനകീയസമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 3,92,429 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇതില്‍ 2,111 പേരെയാണ് ജയിലില്‍ അടച്ചത്. ബാക്കിയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ജനകീയസമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരിലല്ല, നിയമലംഘനം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നതെന്നാണ് പോലിസിന്റെ വിശദീകരണം.

മൂന്നുവര്‍ഷത്തിനിടെ 2,41,761 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേയാണ് നിയമം ലംഘിച്ചു പ്രകടനം നടത്തിയതിന് പോലിസ് കേസെടുത്തത്. തൊട്ടുപിന്നില്‍ ബി.ജെ.പിയാണ്. 30,802 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരേയാണ് ഇക്കാലയളവില്‍ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി കേസെടുത്തിരിക്കുന്നത്. 9,609 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും 6,279 മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും 5,740 എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കെതിരേയും 571 യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കെതിരേയും സി.പി.ഐയിലെ 4,626 പേര്‍ക്കെതിരേയും പ്രകടനക്കേസെടുത്തതായി പോലിസ് വ്യക്തമാക്കുന്നു. 

എസ്.എഫ്.ഐയിലെ 1,045 പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തപ്പോള്‍ പ്രകടനക്കേസില്‍ ഉള്‍പ്പെട്ട കെ.എസ്.യു. പ്രവര്‍ത്തകര്‍ 375 ആണ്. ഇതിനുപുറമേ 3,632 ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേയും 108 സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സമരങ്ങളില്‍ പങ്കെടുത്ത 1,332 എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ക്കെതിരേയും കേസുകളുണ്ട്. മറ്റ് പാര്‍ട്ടികളുടെ പേരും കേസെടുത്തവരുടെ എണ്ണവും ചുവടെ. എസ്.ഡി.പി.ഐ/എന്‍.ഡി.എഫ്- 4,520, ആര്‍.എസ്.എസ്- 555, എന്‍.സി.പി- 976, പോപുലര്‍ ഫ്രണ്ട്- 942, എസ്.ഐ.ഒ-11, സോളിഡാരിറ്റി- 35, പി.ഡി.പി- 185, മറ്റുള്ളവര്‍- 99,324. യു.ഡി.എഫ്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.