Latest News

ഒമാന്‍ സുല്‍ത്താന്റെ ആരോഗ്യത്തിന് അന്നപൂര്‍ണേശ്വരീ ക്ഷേത്രത്തില്‍ പൂജ

മംഗലാപുരം: ഒമാന്‍ സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയിദ് അല്‍ സയിദിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനുംവേണ്ടി അന്നപൂര്‍ണേശ്വരീ ക്ഷേത്രത്തില്‍ പ്രത്യേക പൂജയും പ്രാര്‍ഥനയും. മൂഡബിദ്രി കോട്യഡ്കയിലെ ഹൊസനാടു ശ്രീ അന്നപൂര്‍ണേശ്വരീ ക്ഷേത്രത്തിലാണ് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ചടങ്ങുകള്‍ നടന്നത്.

ഒമാന്‍ കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുന്ന കോട്യഡ്ക ജയറാം ഹെഗ്‌ഡെ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ചില ആരോഗ്യ പ്രശ്‌നങ്ങള്‍കൊണ്ട് വിഷമിക്കുന്ന സുല്‍ത്താന് എളുപ്പം സുഖമാകാനാണ് പൂജ നടത്തിയതെന്ന് ഹെഗ്‌ഡെ പറഞ്ഞു. 

അഞ്ചുലക്ഷത്തിലധികം ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന രാജ്യമാണ് ഒമാന്‍. ഇവിടെ എല്ലാ ജാതിമതസ്ഥര്‍ക്കും ആരാധനയ്ക്കുള്ള സൗകര്യം സുല്‍ത്താന്‍ ചെയ്തുകൊടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുല്‍ത്താന്റെ ആരോഗ്യം നമ്മുടെയും കൂടി കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചണ്ഡികാ മഹായാഗം, കൂട്ടപ്രാര്‍ഥന എന്നിവയാണ് നടന്നത്. അതിനുശേഷം പ്രസാദ ഊട്ടും ഉണ്ടായി. ഇതിന്റെയെല്ലാം പ്രസാദം വിമാനംവഴി സുല്‍ത്താന് അയച്ചുകൊടുക്കുമെന്ന് ക്ഷേത്രത്തിലെ പൂജാരി അറിയിച്ചു. ഈ മേഖലയിലെ പള്ളികളിലും സുല്‍ത്താനുവേണ്ടി പ്രത്യേക പ്രാര്‍ഥന നടന്നു.

Keywords: Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.