ശബരിമല: കര്‍ക്കടകമാസ പൂജയ്ക്കായി ശബരിമല ധര്‍മശാസ്താ ക്ഷേത്രനട ബുധനാഴ്ച വൈകീട്ട് തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു.
19ന് മാളികപ്പുറത്തും 20, 21 തിയ്യതികളില്‍ സന്നിധാനത്തും ലക്ഷാര്‍ച്ചന നടക്കും. മാളികപ്പുറത്ത് അപൂര്‍വമായി മാത്രമാണ് ലക്ഷാര്‍ച്ചന നടത്തുന്നത്. സന്നിധാനത്ത് ദിവസവും സഹസ്രകലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവയുണ്ട്.
കര്‍ക്കടകമാസപൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. നിറപുത്തിരി ആഘോഷത്തിനായി ജൂലായ് 31ന് വൈകീട്ട് 5.30ന് നട തുറക്കും. ആഗസ്ത് ഒന്നിനാണ് നിറപുത്തിരിയാഘോഷം. നിറപുത്തിരി പൂജകള്‍ പൂര്‍ത്തിയാക്കി അന്ന് രാത്രി 10ന് നടയടയ്ക്കും. രാവിലെ 5.45നും 6.15നും ഇടയ്ക്കാണ് നിറപുത്തിരിപൂജകള്‍ നടക്കുന്നത്. പൂജിച്ച നെല്‍ക്കതിര്‍ ഭക്തര്‍ക്ക് നല്‍കും.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment