Latest News

തമിഴ്‌നാട്ടില്‍ ചുമരിടിഞ്ഞ് വീണ് പതിനൊന്ന് പേര്‍ മരിച്ചു

തിരുവളളൂര്‍: തമിഴ്‌നാട്ടിലെ തിരുവളളൂരില്‍ മതിലിടിഞ്ഞ് വീണ് 11 മരണം. ഗോഡൗണിന്റെ ചുമരാണ് ഇടിഞ്ഞുവീണത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി സൂചന. രക്ഷാപ്രവൃത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയാണ് ചുരിടിഞ്ഞ് വീഴാന്‍ കാരണം. 

അപകടത്തില്‍ നിരവധി കുട്ടികലും സ്ത്രീകലും ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു കുട്ടിയെ രക്ഷപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി ജയലളിത പ്രത്യേക അന്വേഷണത്തിനായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 

കഴിഞ്ഞആഴ്ച്ച ചെന്നൈയില്‍ കെട്ടിടം തകര്‍ന്നുവീണ് 42 തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു.

Keywords: Chennai, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.