ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍.ജാമ്യം ആവശ്യപ്പെട്ട് മഅദനി നല്‍കിയ പരാതിക്കുള്ള വിശദീകരണമായി നല്‍കിയ സത്യവാങ്മൂലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചികിത്സയ്ക്കായി ഇതുവരെ നാലു ലക്ഷം രൂപ ചെലവാക്കിയെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ചികിത്സക്കായി മഅദനി കള്ളം പറയുകയാണ്. നേത്ര ചികിത്സ അഗര്‍വാള്‍ ആസ്പത്രിയിലും മറ്റു ചികിത്സകള്‍ മണിപ്പാല്‍ ആസ്പത്രിയിലുമാണ് നടത്തിയത്-സര്‍ക്കാര്‍ വിശദീകരിച്ചു. ഇവയുടെ രേഖകളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. മഅദനി നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും.
നേത്രശസ്ത്രക്രിയയ്ക്കായി ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്.
കോടതിനിര്‍ദേശപ്രകാരം തന്റെ ചികിത്സാച്ചെലവുകള്‍ കര്‍ണാടകസര്‍ക്കാര്‍ വഹിക്കുന്നില്ലെന്നും അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു
കോടതി നിര്‍ദേശിച്ചപ്രകാരം മണിപ്പാല്‍ ആസ്പത്രിയിലെ ചികിത്സാച്ചെലവുകള്‍ കര്‍ണാടകസര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും സ്വന്തമായാണ് ബില്ലുകള്‍ അടയ്ക്കുന്നതെന്നും കഴിഞ്ഞ നാലുകൊല്ലമായി ജയിലില്‍ കഴിയുകയാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും പരിചരണത്തിലൂടെ മാത്രമേ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുവെന്നും ഇതിനായി ജാമ്യം അനുവദിക്കണമെന്നുമാണ് മഅദനിയുടെ ആവശ്യം.

Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment