ലഖ്നൗ: മുസഫര്‍നഗറില്‍ 23 കാരിയായ അധ്യാപിക കൂട്ട മാനഭംഗത്തിനിരയായി. മുസഫര്‍നഗര്‍ ജില്ലയിലെ ബല്‍വഗേരി ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു മൂന്നു പേര്‍ ചേര്‍ന്ന് യുവതിയെ പീഡനത്തിനിരയാക്കിയത്.
പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികള്‍ മൂന്നു പേരും കോളേജ് വിദ്യാര്‍ത്ഥികളാണ്. ശനിയാഴ്ച രാത്രി തന്നെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment