കായംകുളം: കായംകുളത്ത് അച്ഛന്‍ എട്ട് വയസ്സുകാരിയെ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചു. ദേഹമാസാകലം പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഭരണിക്കാവ് സ്വദേശി ശശിയെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബന്ധു വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യയെ തീക്കൊള്ളി ഉപയോഗിച്ച് കുത്താന്‍ ശ്രിമിച്ചു. ഭാര്യ ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുണ്ടായിരുന്ന മകളുടെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയായിരുന്നു.
മദ്യപാനിയായ ശശി പതിവായി മര്‍ദ്ദിക്കാറുണ്ടെന്ന് ഇയാളുടെ ഭാര്യ പറയുന്നു. തുടര്‍ച്ചയായി ആത്മഹത്യാ ഭീഷണി മുഴക്കുന്നത് കാരണമാണ് പോലീസില്‍ പരാതിപ്പെടാതിരുന്നതെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ശശി മര്‍ദിച്ചതിനെ തുടര്‍ന്ന് ഇവരുടെ കാലിന് പരുക്കേറ്റിരുന്നു.


No comments:
Post a Comment