Latest News

മംഗലാപുരത്ത് മലയാളി യുവാക്കളെ ക്വട്ടേഷന്‍ സംഘം കൊന്ന് കുഴിച്ചുമൂടി

മംഗലാപുരം : മംഗലാപുരത്ത് സ്വര്‍ണക്കടത്ത് തൊഴിലാക്കിയ മലയാളി യുവാക്കളെ ക്വട്ടേഷന്‍ സംഘം കൊന്ന് കുഴിച്ചുമൂടി. തലശ്ശേരി സ്വദേശി നഫീര്‍, കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഷഹീം എന്നിവരെയാണ് കൊട്ടേഷന്‍ സംഘം കൊലപ്പെടുത്തിയത്.

കൊലയുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ മൂന്ന് പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഇവരെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല

നാലു ദിവസം മുമ്പ് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് വഴി നാലു കിലോ സ്വര്‍ണം ഇവര്‍ കടത്തി. എന്നാല്‍ സ്വര്‍ണം ഇവര്‍ ഉടമസ്ഥരെ ഏല്‍പ്പിക്കാതെ തട്ടിയെടുത്തു. സ്വര്‍ണത്തിന്റെ ഉടമസ്ഥര്‍ ഇവരെ വകവരുത്തുവാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു.
മംഗലാപുരത്തുവെച്ച് ക്വട്ടേഷന്‍ സംഘം ഇവരെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു സ്ഥലത്ത് മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു. സംഭവം കണ്ട ഒരാളാണ് പോലീസിനെ വിവരം അറിയിച്ചത്. ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്.

എട്ടുമാസമായി നഫീറിനെക്കുറിച്ച് വീട്ടുകാര്‍ക്ക് ഒരു വിവരവുമില്ലാതിരുന്നു. ഇയാള്‍ ദുബായിയിലാണെന്നാണ് വീട്ടുകാര്‍ ധരിച്ചിരുന്നത്. ഷഹീമിനെക്കുറിച്ചും വീട്ടുകാര്‍ക്ക് ഒരുവര്‍ഷമായി ഒരു വിവരവും ഇല്ലായിരുന്നു. ഷമീമിനെ കാണാതായതുസംബന്ധിച്ച് വീട്ടുകാര്‍ ഒരു വര്‍ഷം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

മംഗലാപുരം പോലീസ് എത്തിയപ്പോഴാണ് വീട്ടുകാരും വിവരം അറിയുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ബന്ധുക്കള്‍ മംഗലാപുരത്തേക്ക് പോയിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയവര്‍ക്കായി പോലീസ് തലശ്ശേരിയിലും കോഴിക്കോടും പരിശോധന നടത്തി.

Keywords: Manglore,Karnadaka, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.