ജമ്മുകാശ്മീര്‍: ജമ്മുകശ്മീരില്‍ രണ്ട് സ്ത്രീകളെ കൊന്ന ശേഷം കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. കോണ്‍സ്റ്റബിള്‍ ആയ സഞ്ജയ് കുമാറാണ് തന്റെ സീനിയര്‍ ഉദ്യോഗസ്ഥന്റെ ഭാര്യയേയും സഹോദരിയേയും കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.
ജമ്മുകശ്മീരിലെ രാജോറി ജില്ലയില്‍ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. സ്പെഷ്യല്‍ പൊലീസ് ഓഫീസറായ ചമന്‍ ലാലിന്റെ കാലക്കോട്ട് തെര്‍മ്മല്‍ പവര്‍ കോളനിയിലുള്ള വീട്ടില്‍ അതിക്രമിച്ച് കടന്ന ശേഷം സ്ത്രീകളെ വെടിവയ്ക്കുകയായിരുന്നു. ചമന്‍ലാലിന്റെ ഭാര്യ ഉര്‍മ്മിള്‍ കുമാരി, ഉര്‍മ്മിളിന്റെ സഹോദരി നിഷാ കുമാരി എന്നിവര്‍ക്കാണ് വെടിയേറ്റത്.
തുടര്‍ന്ന് എ.കെ 47 തോക്കുപയോഗിച്ച് സഞ്ജയ് കുമാര്‍ സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് മുബാസിര്‍ ലത്തീഫ് പറഞ്ഞു. സഞ്ജയിന്റെ വിവാഹാഭ്യര്‍ത്ഥന നിഷ നിരസിച്ചതാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment