ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ബി.ജെ.പി. സര്‍ക്കാരുകള്‍ക്ക് തന്നോട് ഒരേ സമീപനമാണ് ഉണ്ടായിരുന്നതെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. ബാംഗ്ലൂര്‍ സൗഖ്യ ആസ്പത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മഅദനി.
സര്‍ക്കാരിന്റെ ഔദാര്യം കൊണ്ടല്ല, അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ തന്റെ പ്രശ്‌നങ്ങള്‍ വേണ്ടരീതിയില്‍ അവതരിപ്പിച്ചതുകൊണ്ടാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചതെന്നും മഅദനി പറഞ്ഞു. തന്നെ കുറിച്ചുള്ള പരാതികളെ കുറിച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എ.കെ. ആന്റണിക്കും കര്‍ണാടക മുഖ്യമന്ത്രിക്കുമെല്ലാം കത്തയച്ചിരുന്നു. എന്നാല്‍, ഇതില്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും മഅദനി പറഞ്ഞു.
എനിക്കെതിരെ ഗൂഢാലോചന നടന്നത് കേരളത്തിലാണെന്ന് കരുതുന്നില്ല. ആയിരുന്നെങ്കില്‍ കേരളത്തില്‍ തന്നെ ഏതെങ്കിലും ജയിലില്‍ പിടിച്ചിടാമായിരുന്നു. ഗൂഢാലോചന കേരളത്തിന് പുറത്താണ് നടക്കുന്നത്. ബി.ജെ.പി. സര്‍ക്കാരാണ് എന്നെ ജയിലില്‍ അടച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നപ്പോള്‍ നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍, എന്നോടുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സമീപനത്തില്‍ യാതൊരു മാറ്റവുമുണ്ടായില്ല. അത് കൂടുതല്‍ മോശമാവുകയാണുണ്ടായത്.

എനിക്ക് ജാമ്യം നിഷേധിക്കാനായി സര്‍ക്കാര്‍ ഓരോ പുതിയ പുതിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടിരിക്കുകയായിരുന്നു. കര്‍ണാടകത്തിലെ വോട്ട്ബാങ്ക് രാഷ്ട്രീയമായിരിക്കും ഇതിന് കാരണമെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ എന്റെ അസ്ഥയ്ക്ക് 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കൈക്കൊണ്ട നിലപാടുകളും ഒരു കാരണമായിട്ടുണ്ടാകുമെന്നു വിചാരിക്കുന്നു.
എന്തുകൊണ്ടാണ് കര്‍ണാടകത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ എന്നിവരുമായി കഴിഞ്ഞ ദിവസം ഫോണില്‍ ചര്‍ച്ചചെയ്തിരുന്നു. കര്‍ണാടക സര്‍ക്കാര്‍ കടുത്ത നിലപാട് കൈക്കൊള്ളുന്നത് എന്തുകെണ്ടാണെന്ന് അറിയില്ലെന്നാണ് അവരും പറയുന്നത്-മഅദനി പറഞ്ഞു.
ബാംഗ്ലൂരിലെ ജയില്‍ അധികൃതര്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും മഅദനി പറഞ്ഞു. എന്നാല്‍, കര്‍ണാടകത്തിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ വര്‍ഗീയ നിലപാടുകളാണ് കൈക്കൊള്ളുന്നത്. ഇവരാണ് തനിക്കെതിരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത്. അതുകൊണ്ടാണ് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് എനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. വെറുതെ വിടേണ്ട, കുറ്റക്കാരനാണെന്നു കണ്ടാല്‍ വേണമെങ്കില്‍ വിചാരണ കൂടാതെ തൂക്കിക്കൊല്ലാമെന്നാണ് കത്തില്‍ പറഞ്ഞത്-മഅദനി പറഞ്ഞു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment