Latest News

കന്നിപ്രസവത്തില്‍ സനിതയ്ക്ക് മൂന്നുമക്കള്‍

പയ്യന്നൂര്‍: ഉദിനൂര്‍ കോളത്തുവയലിലെ വി.വി.സനിതയ്ക്ക് ആദ്യത്തെ പ്രസവത്തില്‍ മൂന്നുകുട്ടികള്‍. ഒരുപെണ്ണും രണ്ടാണും.പയ്യന്നൂര്‍ ഗവ. താലൂക്കാസ്​പത്രിയില്‍ ശസ്ത്രക്രിയ ചെയ്തായിരുന്നു പ്രസവം. കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നു.

മൂത്ത കുട്ടിക്ക് രണ്ടുകിലോ 50 ഗ്രാം തൂക്കമുണ്ട്. രണ്ടാമത്തെ കുട്ടിയുടെ ഭാരം രണ്ടുകിലോ 60 ഗ്രാമും. മൂന്നാമത്തെ കുട്ടിയുടേത് ഒരുകിലോ 980 ഗ്രാമുമാണ്. പയ്യന്നൂര്‍ ഗവ. ആസ്​പത്രിയില്‍ ആദ്യമായാണ് ഒരുപ്രസവത്തില്‍ മൂന്നുകുട്ടികള്‍ക്ക് ജന്മം നല്കുന്നത്.
ഗള്‍ഫില്‍ ജോലിചെയ്യുന്ന ഉദിനൂര്‍ തോട്ടുകരയിലെ കെ.ജയേഷിന്റെ ഭാര്യയാണ് സനിത. ഒരുവര്‍ഷം മുമ്പായിരുന്നു വിവാഹം. മൂന്നുകുട്ടികള്‍ ഉണ്ടെന്നറിഞ്ഞതിനാല്‍ ഒരുമാസം മുമ്പുതന്നെ സനിതയെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഉദിനൂര്‍ കോണത്തുവയലിലെ പി.എം.കുഞ്ഞിക്കണ്ണന്റെയും പി.വി.പ്രേമയുടെയും മകളാണ് സനിത.
ഗൈനക്കോളജിസ്റ്റുകളായ ഡോ. മധുസൂദനന്‍, ഡോ. മനോജ്കുമാര്‍, ഹെഡ്‌നഴ്‌സ് പദ്മാക്ഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കുട്ടികളുടെ ഡോക്ടര്‍മാരായ ഡോ. ശിവശങ്കര്‍, ഡോ. രാജീവ് എന്നിവരുടെ നിരീക്ഷണത്തിലാണ് നവജാതശിശുക്കള്‍.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.