ദുബൈ: ദുബൈയില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം മരിച്ച സിനിമാ നിര്‍മാതാവ് കൂടിയായ പ്രവാസി ബിസിനസുകാരന്‍ സന്തോഷ്കുമാറിന് 15 ലക്ഷം ദിര്‍ഹത്തിലേറെ കട ബാധ്യതയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്.
മൂന്നു വര്‍ഷം കൊണ്ട് വന്ന ഇത്രയും വലിയ കടത്തില്‍ നിന്ന് രക്ഷപ്പെടാനാകാത്ത അവസ്ഥയാണ് ഭാര്യയെയും കൊച്ചുമകളെയും കൊന്ന് ആത്മഹത്യചെയ്യുന്നതിലേക്ക് സന്തോഷിനെ നയിച്ചതെന്നാണ് കരുതുന്നത്.
അതേസമയം സന്തോഷിന്‍െറയും കുടുംബത്തിന്‍െറയും മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകില്ല. സന്തോഷ്കുമാറിന്‍െറ ഒമാനിലുള്ള ഏക സഹോദരന്‍ ദുബൈയിലെത്തിയാല്‍ മൃതദേഹങ്ങള്‍ ഇവിടുത്തെ ഹിന്ദു ശ്മശാനത്തില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അതിനിടെ സന്തോഷിന്‍െറ കടബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്ന ഭീതി കാരണം ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ നാട്ടിലുള്ള ബന്ധുക്കള്‍ ദുബൈക്ക് വരാന്‍ മടിക്കുന്നതായി പറയുന്നു.
സൗപര്‍ണിക ഫിലിംസ് ഉടമയും ദുബൈ കറാമയില്‍ എക്സ്ക്ളൂസീവ് ജനറല്‍ മെയിന്‍റനന്‍സ് കമ്പനി നടത്തുകയും ചെയ്യുന്ന സന്തോഷ്കുമാര്‍ (48), ഭാര്യ മഞ്ജു (38), മകള്‍ ഗൗരി (ഒമ്പത്) എന്നിവരെയാണ് ദുബൈ അല്‍നഹ്ദയിലെ മെഗാമാര്‍ട്ട് ബില്‍ഡിങ് എ ബ്ളോക്ക് 11ാം നിലയിലെ ഫ്ളാറ്റില്‍ ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.മകളെ ശ്വാസം മുട്ടിച്ച് കൊന്നശേഷം ദമ്പതികള്‍ ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് നിഗമനം.
എന്നാല്‍ മഞ്ജുവിന്‍െറ ദേഹത്ത് കുത്തേറ്റ പാടുണ്ടെന്നും പറയപ്പെടുന്നു.
ആലപ്പുഴ സ്വദേശിയായ സന്തോഷ് എറണാകുളം തൃപ്പൂണിത്തുറയിലായിരുന്നു താമസം. മഞ്ജു എറണാകുളം സ്വദേശിയാണ്. സന്തോഷിന്‍െറ മെയിന്‍റനന്‍സ് കമ്പനിയിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. നിരവധി ജീവനക്കാര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും ശമ്പളം മുടങ്ങുകയും കടം കയറുകയും ചെയ്തതോടെ പലരും സ്ഥാപനം വിട്ടു.
അവസാനം നാലു ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്.
വലിയ കമ്പനികളുടെ പെയിന്‍റിങ് കരാര്‍ എടുത്തിരുന്ന സന്തോഷിന്‍െറ സ്ഥാപനത്തിന് ലഭിക്കാനുണ്ടായിരുന്ന വലിയ തുക കിട്ടാതായതോടെ മൂന്നു വര്‍ഷം മുമ്പാണ് പ്രതിസന്ധി തുടങ്ങിയതെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഇതോടെ സന്തോഷ് ഉപകരാര്‍ നല്‍കിയിരുന്നവര്‍ക്ക് നല്‍കിയ ചെക്കുകള്‍ പണമില്ലാതെ മടങ്ങി.
ഈ പണം നല്‍കാനായി കൈയിലുള്ള കാശ് മുഴുവന്‍ ചെലവാക്കി. ഇതിനിടെ ശമ്പളം മുടങ്ങിയതിനെതിരെ കമ്പനിയിലെ ചില പെയിന്‍റര്‍മാര്‍ ലേബര്‍ കോടതിയെ സമീപിച്ചു. കോടതി തൊഴിലാളികള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ നാട്ടിലുള്ള സ്വത്തുക്കള്‍ വിറ്റും വായ്പയെടുത്തുമാണ് ശമ്പളം കൊടുത്തുതീര്‍ത്തത്.
തൊഴിലാളികള്‍ കൊഴിഞ്ഞുപോയതോടെ കരാറെടുക്കാനാകാതെ കമ്പനി പൊളിഞ്ഞു. അവശേഷിക്കുന്ന ബാധ്യത തീര്‍ക്കാനായി കണ്ടുവെച്ച നാട്ടിലെ സ്വത്തില്‍ ഭാര്യക്കും അവകാശമുണ്ടായിരുന്നത് വില്‍പനക്ക് തടസ്സമായതായി പറയുന്നു. സന്തോഷ് പണമിറക്കിയ സിനിമകള്‍ മിക്കതും നഷ്ടമാണ് തിരിച്ചുനല്‍കിയത്.
ഇതോടെ തീര്‍ത്തും നിസ്സഹായനായ സാഹചര്യമാണ് സന്തോഷിനെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.
Keywords: Dubai, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment