കാസര്‍കോട്: ജില്ലാ എസ്.വൈ.എസ് സംഘടിപ്പിക്കുന്ന നാല് ദിവസത്തെ റമസാന്‍ പ്രഭാഷണ പരമ്പരയ്ക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റിനു സമീപം താജുല്‍ ഉലമ നഗരിയില്‍ പതാക ഉയര്‍ന്നു. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് യു.പി.എസ് തങ്ങള്‍ പതാക ഉയര്‍ത്തി. മാലിക് ദീനാര്‍ മഖാം സിയാറത്തിന് സയ്യിദ് ഖമറലി തങ്ങള്‍ തളങ്കര നേതൃത്വം നല്‍കി.
Keywords: Kasaragod, SYS, Ramzan, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ശനിയാഴ്ച മുതല്‍ 8 വരെ രാവിലെ 9 മണി മുതല്‍ 12.30 വരെയാണ് പ്രഭാഷണം. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരമാണ് ഇസ്‌ലാമിലെ നാല് ഖലീഫമാരുടെ ജീവിതം ആസ്പദമാക്കി നാല് ദിവസം പ്രഭാഷണം നടത്തുന്നത്.
പ്രഥമ ദിനം സയ്യിദുനാ അബൂബക്കര്‍ സിദ്ദീഖ് (റ)ന്റെ ജീവിതവും ദര്‍ശനവും ചര്‍ച്ച ചെയ്യും. ഞായറാഴ്ച ശൈഖുനാ ഉമറുൂല്‍ ഖത്താബിന്റെ ജീവിത ചരിതവും ചൊവ്വാഴ്ച ഉസ്മാനുബ്‌നു അഫാന്റെയും സമാപന ദിവസം അലിയ്യുബ്‌ന് അബീത്വാലിബിന്റെയും ചരിത്രങ്ങള്‍ അനാവരണം ചെയ്യും. ലോകത്തിന് മാതൃകാ ഭരണ വ്യവസ്ഥയും ജീവിത മാര്‍ര്‍ഗവും സംഭാവന ചെയ്ത ഖുലഫാഉ റാശിദുകളുടെ ചരിത്രം പുതുതലമുറക്ക് മാര്‍ഗദര്‍ശനമേകും. എല്ലാ ദിവസവും ആത്മീയ നായകരുടെ ദുആ സദസ്സോടെയാണ് പരിപാടി സമാപിക്കുന്നത്.
ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറാംഗം ഖാസി ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.
എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ജമലുല്ലൈലി ബേക്കല്‍, സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, എ.ബി മൊയ്തു സഅദി, അബ്ദുല്‍ റസാഖ് സഖാഫി കോ'ക്കു്, ഹമീദ് മൗലവി ആലമ്പാടി, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ തുടങ്ങിയവര്‍ സംബന്ധിക്കും.


No comments:
Post a Comment