Latest News

അമ്മയുടെ സ്‌നേഹത്തിന്റെ നിറക്കൂട്ടില്ലാതെ പ്രീതിക...

കാഞ്ഞങ്ങാട് : അമ്മയുടെ താരാട്ടു പാട്ടു കേള്‍ക്കാന്‍ പ്രീതികക്കാവില്ല. പ്രീതികയുടെ മുന്നില്‍ സ്‌നേഹത്തിന്റെ നിറക്കൂട്ട് ചാര്‍ത്താന്‍ അമ്മയും ഇല്ലല്ലോ.

പ്രണയ ബന്ധത്തിന്റെ പേരില്‍ എലി വിഷം അകത്ത് ചെന്ന് ബുധനാഴ്ച ഉച്ചയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട് ഗ്രാമീണ ബാങ്ക് വള്ളിക്കടവ് ശാഖയിലെ ക്ലര്‍ക്കും കാഞ്ഞങ്ങാട് കൈലാസ് തീയേറ്റര്‍- റെയില്‍വെസ്റ്റേഷന്‍ ലിങ്ക് റോഡില്‍ ഗ്യാസ് ഏജന്‍സിക്കടുത്ത് താമസിക്കുന്ന എച്ച്. കെ. കാന്തകുമാറിന്റെ ഭാര്യ ശില്‍പ്പ (25) യുടെ മകള്‍ പ്രീതിക അമ്മയുടെ മരണത്തെക്കുറിച്ചൊന്നും അറിഞ്ഞിട്ടില്ല.
സ്‌നേഹം മതിയാവോളം നുകര്‍ന്നു നല്‍കേണ്ട് അമ്മ ചെറുപ്രായത്തില്‍ തന്നെ പ്രീതികയെ വിട്ടൊഴിയുകയായിരുന്നു. മൂന്നാഴ്ചയോളം മംഗലാപുരത്തെ ആശുപത്രിയില്‍ അമ്മ മരണത്തോട് മല്ലിട്ടു കഴിയുന്നതോ, അമ്മ മരണപ്പെട്ടതോ ആയ കാര്യങ്ങള്‍ അറിയാനുള്ള പ്രായം എത്തിയിട്ടില്ല പ്രീതികക്ക്.

 വ്യാഴാഴ്ച വൈകുന്നേരത്തോടെ ശില്‍പ്പയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും നൂറ്കണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിയപ്പോഴും ആചാര പ്രകാരമുള്ള മരണാനന്തര ചടങ്ങുകള്‍ നടന്നു കൊണ്ടിരിക്കുമ്പോഴും പ്രീതിക വീട്ടുപരിസരത്ത് ചിരിച്ചു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരിക്കലും താരാട്ട് പാട്ട് പാടി ഉറക്കാനോ കൊതിയൂറുന്ന ഭക്ഷണങ്ങള്‍ കുഞ്ഞിളം വായയില്‍ ഇട്ടുതരാനോ പ്രീതികക്ക് ഇനി അമ്മയില്ലല്ലോ.
ശില്‍പ്പയുടെ മൃതദേഹം വ്യാഴാഴ്ച സന്ധ്യയോടെ ഹൊസ്ദുര്‍ഗ് പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഡി സി സി പ്രസിഡണ്ട് അഡ്വ. സി. കെ. ശ്രീധരന്‍, സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡണ്ട് എ. വി. രാമകൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.