ഗസ്സ: ഗസ്സക്കു നേരെ കര-വ്യോമ മേഖലകളില്‍ നിന്നുള്ള ആക്രമണം ഇസ്രാഈല്‍ ശക്തിപ്പെടുത്തിയതിനിടെ, മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ തിരക്കിട്ട നീക്കങ്ങള്‍. ഇതുവരെ നോക്കുകുത്തിയായി നിന്നിരുന്ന യു.എന്‍ വിഷയത്തില്‍ അവസാനം ഇടപെട്ടു.
യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ചര്‍ച്ചയാവശ്യാര്‍ത്ഥം പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. മൂണ്‍ ഇസ്രാഈലും ഫലസ്തീനും സന്ദര്‍ശിക്കും. സിവിലിയന്മാരുടെ മരണത്തില്‍ യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഒബാമയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
സമാധാന ശ്രമങ്ങളുടെ ഭാഗമായി ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഹമാസ് നേതാക്കളുമായും തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും ചര്‍ച്ച നടത്തി. ഫ്രഞ്ച്-ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ചകള്‍ക്കായി ഈജിപ്തിലെത്തിയിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇസ്രാഈല്‍ പ്രസിഡണ്ട് ഷിമോന്‍ പെരസുമായും മഹ്മൂദ് അബ്ബാസുമായും ഫോണില്‍ ചര്‍ച്ച നടത്തി. ഹമാസിനു മേല്‍ സമ്മര്‍ദം ചെലുത്തി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താനാണ് അന്താരാഷ്ട്ര തലത്തില്‍ നീക്കം നടക്കുന്നത്.

അതിനിടെ, ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 338 ആയി. മരിച്ചവരില്‍ എണ്‍പതോളം പേര്‍ കുട്ടികളാണ്. 2500 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കരയാക്രമണത്തിന്റെ രണ്ടാം ദിവസം, വൈകീട്ട് നാലു മണിവരെ 41 പേരാണ് മരിച്ചത്. മരിച്ചവരില്‍ മിക്കവരും കൗമാരക്കാരാണ്. ഹമാസിന്റെ തിരിച്ചുള്ള ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച അര്‍ധരാത്രി ആരംഭിച്ച കരയാക്രമണം ശനിയാഴ്ചയും ഇസ്രാഈല്‍ തുടര്‍ന്നു. പുലര്‍ച്ചെ മുതല്‍ തന്നെ വ്യോമാക്രമണവും ആരംഭിച്ചു. നഗരത്തിന്റെ ദക്ഷിണഭാഗത്തുള്ള പള്ളിക്കു നേരെയായിരുന്നു ആദ്യ ആക്രമണം. ഇതില്‍ ഒരു വനിതയടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു.

തൊട്ടടുത്ത നിമിഷം തന്നെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ നാലു പേര്‍ മരിച്ചു. 37 ഇടങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയത്. ഗസ്സയില്‍ ഇസ്രാഈല്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Keywords: World News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment