പാലക്കാട്: ഇന്നോവ കാര്‍ വാടകക്ക് വിളിച്ച ശേഷം തമിഴ്നാട്ടിലേക്ക് മോഷ്ടിച്ച് കടത്തിയ കേസില്‍ മൂന്നുപേരെ പാലക്കാട് ടൗണ്‍ നോര്‍ത് ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടക്കല്‍ എടയ്ക്കാടന്‍ മുജീബ്റഹ്മാന്‍ (35), കാസര്‍കോട് ചെറുവത്തൂര്‍ റെയില്‍വേ ക്വാര്‍ട്ടേഴ്സിന് സമീപം കൊപ്രപറമ്പില്‍ സിദ്ദീഖ് (35), സഹോദരന്‍ ഷിബു എന്ന ഷിഹാബ് (26) എന്നിവരെയാണ് ടൗണ്‍ നോര്‍ത് സി.ഐ ആര്‍. ഹരിപ്രസാദും സംഘവും അറസ്റ്റ് ചെയ്തത്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കഴിഞ്ഞ ജൂണ്‍ 22ന് മുട്ടിക്കുളങ്ങര പുലിക്കോട് വീട്ടില്‍ സദാശിവന്‍െറ ഉടമസ്ഥതയിലുള്ള ഇന്നോവ കാര്‍ മുജീബ്റഹ്മാന്‍ വാടകക്ക് വിളിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍െറ ആവശ്യത്തിനാണെന്ന വ്യാജേനയാണ് വാഹനം വാടകക്ക് വിളിച്ചത്.
ഡ്രൈവര്‍ ഷമീറുമായി ഇയാള്‍ സൗഹൃദത്തിലാവുകയും ഒലവക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച് ടൗണില്‍ രണ്ടുമൂന്ന് ദിവസം കറങ്ങുകയും ചെയ്തു.
ഡ്രൈവര്‍ ഷമീറുമായി ഇയാള്‍ സൗഹൃദത്തിലാവുകയും ഒലവക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച് ടൗണില്‍ രണ്ടുമൂന്ന് ദിവസം കറങ്ങുകയും ചെയ്തു.
ജൂണ്‍ 24ന് കൂട്ടാളികളായ സിദ്ദീഖ്, ഷിഹാബ് എന്നിവരെ മുജീബ്റഹ്മാന്‍ സഹായത്തിന് വിളിക്കുകയും ഡ്രൈവര്‍ അറിയാതെ വാഹനം മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തുകയും ചെയ്തെന്നാണ് കേസ്. മധുരക്കടുത്ത് അപകടത്തില്‍പ്പെട്ട കാര്‍ പൊലീസിന് വീണ്ടെടുക്കാനായിട്ടില്ല.
മുജീബ്റഹ്മാനെതിരെ കോട്ടക്കല്‍, തിരൂര്‍ പൊലീസ് സ്റ്റേഷനുകളിലും സിദ്ദീഖ്, ശിഹാബ് എന്നിവര്‍ക്കെതിരെ വടകര സ്റ്റേഷനിലും മോഷണക്കേസുകളുണ്ട്.
അന്തര്‍ സംസ്ഥാന വാഹനമോഷ്ടാക്കളുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷിക്കുന്നുണ്ടെന്ന് സി.ഐ പറഞ്ഞു.
അന്തര്‍ സംസ്ഥാന വാഹനമോഷ്ടാക്കളുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷിക്കുന്നുണ്ടെന്ന് സി.ഐ പറഞ്ഞു.
എസ്.ഐ വി.എസ്. മുരളീധരന്‍, എ.എസ്.ഐമാരായ എസ്. ജലീല്‍, എച്ച്. ഷംസുദ്ദീന്‍, എസ്.സി.പി.ഒമാരായ കെ.എ. അശോക്കുമാര്‍, ഇ. അനില്‍കുമാര്‍, സി.പി.ഒമാരായ കെ. അഹമ്മദ് കബീര്‍, ആര്‍. രമേഷ്, സതീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
No comments:
Post a Comment