കോഴിക്കോട് അശോകപുരത്തെ ഫ്‌ളാറ്റില്‍ വിവാഹവാഗ്ദാനം നല്‍കി താമസിപ്പിച്ചിരുന്ന മകളെ പിന്നീട് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നില്‍ നെടുമ്പാശേരി സ്വര്‍ണ കള്ളക്കടത്തുകേസില്‍ പിടിയിലായ മാഹി സ്വദേശി ഫയസിന് പങ്കുണ്ടെന്ന് നേരത്തെ ജയലക്ഷ്മി ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭരണരംഗത്തെ ഒരു മുഖ്യ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രമുഖനായ ഒരു നേതാവ് സജീവമായി ഇടപെട്ടതോടെയാണ് കേസിന്റെ തുടര്‍ നടപടികള്‍ പ്രസിസന്ധിയിലായതെന്നാണ് ജയലക്ഷ്മിയുടെ ആരോപണം.
ഇത്തരം രാഷ്ട്രീയസ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷമായിട്ടും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് കഴിയാത്തതിന് കാരണമെന്നും ഇവര്‍ ആരോപിക്കുന്നു. അതിനിടയില്‍ കേസില്‍ നിന്നും പിന്തിരിയുന്നതിനായി തനിക്ക് കോടികളുടെ വാഗ്ദാനം നല്‍കിയതായും ഇവര്‍ പറഞ്ഞു. എന്തുതന്നെയായാലും മകളുടെ ഘാതകരെ കണ്ടെത്തുന്നതുവരെ കേസില്‍ നി്ന്ന് പിന്നോട്ടുപോകില്ലെന്നും ജയലക്ഷ്മി പറയുന്നു.
കേസില്‍ പ്രതിയായ കാമുകന്‍ താമരശ്ശേരി കുടുക്കിലുമ്മാരം കുടുക്കില്‍ വീട്ടില്‍ റെമു എന്ന അബ്ദുള്‍ റഹീമിനെ (39) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണ, കപടമായി വിവാഹ ചടങ്ങുകള്‍ നടത്തി തെറ്റിദ്ധരിപ്പിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സൗദി ജയിലിലായിരുന്ന പ്രതി നാട്ടിലേക്ക് മടങ്ങുമ്പോള്‍ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. പ്രതിക്കുവേണ്ടി ക്രൈംഡിറ്റാച്ച്‌മെന്റ് നേരത്തേ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ റഹീമിനെ കണ്ടെത്തിയത്.
പ്രിയങ്കയുടെ മരണത്തിനുമുമ്പ് സൗദി അറേബ്യയിലെ റിയാദിലേക്ക് പോയിരുന്ന അബ്ദുള്‍ റഹീം അവിടെ ഒരു വഞ്ചനക്കേസില്‍ പ്രതിയായി ജയിലിലായിരുന്നു. അവിടെനിന്ന് ശിക്ഷ കഴിഞ്ഞ് നാടുകടത്തിയതിനെ തുടര്‍ന്നാണ് ജൂലായ് 24ന് മുംബൈ വിമാനത്താവളത്തിലെത്തിയത്. 2011 നവംബര്‍ 26ന് പുലര്‍ച്ചെയാണ് വിഷം അകത്തുചെന്ന് നടി വയനാട് പടിഞ്ഞാറത്തറ മെച്ചന പാത്തിക്കല്‍ പ്രേമചന്ദ്രന്റെയും ജയശ്രീയുടെയും മകള്‍ പ്രിയങ്ക (21) മരിച്ചത്.
നഗരത്തിലെ ഒരു ജ്വല്ലറിയിലെ റിസപ്ഷനിസ്റ്റായി വയനാട്ടില്‍ നിന്നെത്തിയ പ്രിയങ്കയെ നടക്കാവിലെ ഒരു ഹോസ്റ്റലില്‍നിന്നുള്ള യാത്രാമധ്യേയാണ് അബ്ദുള്‍ റഹീം പരിചയപ്പെട്ടത്. ഏതാനും മാസത്തെ പ്രണയം പ്രിയയുടെ വീട്ടുകാര്‍ എതിര്‍ത്തതോടെ അവരുടെ അനുവാദംകൂടാതെ വിവാഹം കഴിച്ചു. തുടര്‍ന്ന്, വയനാട് കോട്ടത്തറ നീരൂര്‍ ശിവക്ഷേത്രത്തില്‍ നട അടച്ചസമയത്ത് വിവാഹം നടത്തി. വിവാഹിതനും നാല് കുട്ടികളുടെ അച്ഛനുമാണെന്ന വിവരംമറച്ചുവെച്ചായിരുന്നു വിവാഹം.
അശോകപുരത്തെ ഒരു ഫ്‌ലാറ്റ് റഹീം വാടകയ്ക്ക് എടുത്ത് ഇരുവരും ഒരു മാസത്തോളം കഴിഞ്ഞു. ഇതിനിടെ റഹീം വിദേശത്തേക്ക് പോയി. താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയിക്കാന്‍ ഗള്‍ഫിലേക്ക് റഹീമിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴുണ്ടായ ദുരനുഭവമാണ് നടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിഷംകഴിച്ച വിവരം നടി റഹീമിനെ വിളിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് റഹീം സുഹൃത്ത് കൊളത്തറ കണ്ണംകണ്ടാരി വീട്ടില്‍ രഞ്ജിത്തിനെ വിവരമറിയിച്ചു. ഇയാളാണ് ഫ്‌ലാറ്റിലെത്തി പ്രിയങ്കയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കേസില്‍ രണ്ടാം പ്രതിയായ രഞ്ജിത്ത് കഴിഞ്ഞദിവസം സെഷന്‍സ് കോടതിയില്‍നിന്ന് മുന്‍കൂര്‍ജാമ്യം നേടി.
Keywords:Kozhikode, Serial Actress, Murder Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment