Latest News

  

അര്‍ജന്റീന കീഴടങ്ങിയപ്പോള്‍ ആരാധകന് നഷ്ടമായത് പകുതി മീശയും മുടിയും

മരങ്ങാട്ടുപിള്ളി: മാറക്കാനായുടെ മടിത്തട്ടില്‍ അര്‍ജന്റീന പൊരുതി കീഴടങ്ങിയപ്പോള്‍ ഇങ്ങ് ഭൂഖണ്ഡങ്ങള്‍ക്കിപ്പുറത്ത് മരങ്ങാട്ടുപിള്ളിയില്‍ പന്തയത്തില്‍ തോറ്റ ആരാധകന്‍ തലയും മീശയും പകുതി വടിച്ചു. മരങ്ങാട്ടുപിള്ളി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ തുരുത്തിക്കര ജോസാണ് (48) സ്വന്തം ടീമിന്റെ തോല്‍വിയില്‍ പന്തയം നിറവേറ്റിയത്.

സ്റ്റാന്‍ഡിലെ സുഹൃത്തുക്കളുമായും ഓട്ടംപോകുന്ന ചില സ്ഥലങ്ങളിലും ജോസ് ഇതേ പന്തയം നടത്തിയിരുന്നു. പന്തയത്തില്‍ എതിരാളികള്‍ തോറ്റാന്‍ ഇതേതീരിതിയില്‍ തലയും മീശയും പകുതി വടിക്കുകയോ 15,000 രൂപ നല്‍കുകയോ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. അര്‍ജന്റീന പരാജയപ്പെട്ടതോടെ രാവിലെയിറങ്ങി പന്തയം നിറവേറ്റി ജോസ് വാക്കുപാലിച്ചു. പകുതി തലമുടിയും മീശയുമായി വീട്ടിലെത്താനുള്ള മടി കാരണം വൈകുന്നേരത്തോടെ മീശയും തലമുടിയും പൂര്‍ണമായും നീക്കി.

ലോകകപ്പുമായി ബന്ധപ്പെട്ട് ജോസിന് പന്തയം പുത്തരിയല്ലെന്നതാണ് ശ്രദ്ധേയം. ഇത് നാലാംതവണയാണ് ജോസിന്റെ പന്തയം. മുന്‍പും പരാജയമായിരുന്നു ജോസിന് സ്വന്തം. ഒരിക്കല്‍ തലയില്‍ ഫുട്‌ബോള്‍ ആകൃതിയില്‍ മുടിവെട്ടിയും ഒരിക്കല്‍ മൊട്ടയടിച്ചും ജോസ് പന്തയം നിറവേറ്റി. ഓട്ടോറിക്ഷ ഡ്രൈവര്‍ പണിക്കൊപ്പം പെയിന്റിംഗ്, പ്ലംബിംഗ് ജോലികള്‍ക്കും പോകാറുള്ളതായി ജോസ് പറയുന്നു. അര്‍ജന്റീന പരാജയപ്പെട്ടുവെങ്കിലും കളി നന്നായിരുന്നു എന്നാണ് ഈ കടുത്ത ആരാധകന്റെ നിലപാട്. മെസിയാണ് ജോസിന്റെ ഇഷ്ടതാരം.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.