പൊന്‍കുന്നം: സ്വന്തം മുത്തശ്ശിയുടെ കണ്ണില്‍ കുരുമുളകുസ്‌പ്രേയടിച്ചശേഷം സ്വര്‍ണമാല പൊട്ടിച്ച് രക്ഷപെട്ട യുവതി പിടിയിലായി. തെക്കേത്തുകവല കുമ്പളാനിക്കല്‍ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ സുബൈദ(71)യുടെ മാല പൊട്ടിച്ച് കടന്ന മകളുടെ മകള്‍ സുറുമിയാണ് പോലീസ് പിടിയിലായത്.(നിഷ24). വെള്ളിയാഴ്ച രാത്രി എറണാകുളം നോര്‍ത്തില്‍ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. 24 കാരിയായ സുറുമി മുമ്പ് പല കേസുകളിലും പ്രതിയായിട്ടുണ്ട്.
അമ്മ വിദേശത്തായിരുന്നതിനാല്‍ മുത്തശ്ശിക്കൊപ്പമായിരുന്നു പഠനകാലത്ത് സുറുമി താമസിച്ചിരുന്നത്. പിന്നീട് വീടുവിട്ടുപോയ സുറുമി 2011 ആഗസ്തില്‍ ആലുവ തോട്ടയ്ക്കാട്ടുകരയില്‍ സ്പിരിറ്റുകടത്തുകേസില്‍ അറസ്റ്റിലായിരുന്നു. 'മോഡല്‍ ഗേള്‍' എന്നപേരില്‍ ആഡംബരക്കാറുകളുടെ മുന്‍സീറ്റില്‍ ഇവര്‍ യാത്രചെയ്യുമ്പോള്‍ ഡിക്കിയില്‍ സ്പിരിറ്റ് കടത്തുകയായിരുന്നു രീതി. പിന്നീട് കോട്ടയംചങ്ങനാശ്ശേരി റൂട്ടില്‍ ബസ്സില്‍ മദ്യലഹരിയില്‍ യാത്രക്കാരെ കൈകാര്യംചെയ്തതിനും ഇവര്‍ അറസ്റ്റിലായിട്ടുണ്ട്.
Keywords: Robbery, Police, case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment