മറയൂര്‍: മഴയത്ത് ഭര്‍ത്താവുമൊത്ത് കുടക്കീഴില്‍ പോവുകയായിരുന്ന യുവതിയെ നടുവിന് ചവിട്ടിവീഴ്ത്തി മാലപൊട്ടിച്ച് ബൈക്ക് യാത്രികന്‍ കടന്നു. നടുവിന് പരിക്കേറ്റ യുവതിയെ മറയൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍-മറയൂര്‍ റോഡില്‍ കോപ്പിസ്റ്റോറില്‍ വ്യാഴാഴ്ച വൈകുന്നേരം 6.45 നാണ് സംഭവം. കോപ്പിസ്റ്റോറില്‍ താമസിക്കുന്ന ഷാജിയുടെ ഭാര്യ ചിത്ര(21)യുടെ മാലയാണ് പൊട്ടിച്ചെടുത്തത്.
ഷാജിയുടെ അമ്മൂമ്മയുടെ മരണാനന്തരച്ചടങ്ങ് പറയാന്‍ പോയി തിരികെവരുമ്പോഴാണ് സംഭവം. ഒരു കുടക്കീഴില്‍ രണ്ടുപേരും വീട്ടിലേക്ക് പോകുന്ന വഴി പിന്നിലൂടെയെത്തിയ ബൈക്ക്യാത്രികന്‍ ചിത്രയുടെ നടുവില്‍ തൊഴിച്ച് ഒന്നേകാല്‍ പവന്‍ മാലയും തട്ടിയെടുത്ത് മൂന്നാര്‍ ഭാഗത്തേക്ക് കടന്നുകളഞ്ഞെന്നാണ് പോലീസില്‍ മൊഴി നല്കിയിരിക്കുന്നത്. നടുറോഡില്‍ വീണ ചിത്രയെ എഴുന്നേല്പിക്കുമ്പോഴേക്കും അക്രമി രക്ഷപ്പെട്ടതായി ഷാജി പറയുന്നു. അടുത്ത വളവില്‍ ബൈക്ക് നിര്‍ത്തി ഹോണ്‍ മുഴക്കി കൈയില്‍കിട്ടിയ ഷാള്‍ തിരിച്ചെറിഞ്ഞ് നല്കിയശേഷമാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.
ചിത്രയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Keywords: Robbery, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment