രാം ലീല എന്ന സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രത്തിനുശേഷം സഞ്ജയ് ലീലാ ബന്‍സാലിയുടെ ചിത്രത്തില്‍ റണ്‍വീര്‍ സിംഗും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നു. 1720ല്‍ മറാത്ത ഭരിച്ചിരുന്ന ചക്രവര്‍ത്തിയുടെ പ്രധാനമന്ത്രിയായിരുന്ന ബാജിറാവോയുടേയും മസ്താനയുടേയും പ്രണയകഥയാണ് ബജിറാവോ മസ്താനിയുടെ പ്രമേയം. ചിത്രത്തിനുവേണ്ടി കളരിപ്പയറ്റും കഥകും പഠിക്കുന്ന തിരക്കിലാണ് റണ്‍വീറും ദീപികയുമത്രേ.
ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കുന്നത്. നൃത്തത്തിലും ആയോധനകലയിലും പുതിയ പാടവങ്ങള്‍ ആര്‍ജ്ജിക്കുന്നതിന്റെ ഉത്സാഹത്തിലാണ് താരജോഡികള്‍. ദക്ഷ സേത് ആണ് ഇരുവര്‍ക്കും പരിശീലനം നല്കുന്നത്. നേരത്തെ, ഷാറൂഖ് ഖാനായിരിക്കും ചിത്രത്തിലെ നായകനെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. റിയല്‍ ലൈഫിലെ പ്രണയജോഡികളെ വീണ്ടും ബിഗ്‌സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ബി-ടൗണ്‍ പ്രേക്ഷകര്‍.
Keywords:Entertainment, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment