Latest News

പ്രവാസിയുടെ ഭാര്യയുടെ 26 ലക്ഷം തട്ടിയ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍



പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രവാസിയുടെ ഭാര്യയെ പറ്റിച്ച് 26 ലക്ഷം രൂപ കൈക്കലാക്കിയ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥന്‍ പോലീസിന്റെ പിടിയിലായി. മലയാലപ്പുഴ താഴം കിടങ്ങില്‍ പുറത്തോടു വീട്ടില്‍ അനീഷ് (33) ആണ് കൊട്ടാരക്കരയില്‍ വെച്ച് പിടിയിലായത്.

അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയുടെ ഭര്‍ത്താവ് അയച്ചുകൊടുത്ത തുകയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്വന്തം നാട്ടുകാരനായ അനീഷിന് നല്‍കിയത്. തുക ഇരട്ടിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ഭര്‍ത്താവ് അവധിക്കെത്തുന്നുണ്ടെന്നറിഞ്ഞ യുവതി തുക തിരികെ ചോദിച്ചതോടെ നഗ്നചിത്രങ്ങള്‍ കാട്ടുകയും കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പോലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ അനീഷ് ജോലിയില്‍ നിന്ന് ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ഇതിനിടെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഷനിലായ പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട സി. ഐ. മധുബാബു, എസ്. ഐ.മനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Keywords: Pathanamthitta,Police, Case, Arrested, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.