ഈദ് ദിനത്തില്‍ സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ കിക്ക് 100 കോടി ക്ലബ്ബിലെത്തി. ജൂലൈ 25ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ 100 കോടിയിലധികമാണ്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ജാക്വിലിന്‍ ഫര്‍ണാണ്ടസ്, റണ്‍ദീപ് ഹൂദ, നസാസുദ്ദീന്‍ സിദ്ദിഖി എന്നിവരും കിക്കിലെ മറ്റ് പ്രധാന താരങ്ങളാണ്.
Keywords:Entertainment News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
രണ്ട് ദിവസത്തിനകം അമ്പത് കോടിയോളം ബോക്‌സ് ഓഫീസ് കളക്ഷനും കിക്ക് സ്വന്തമാക്കിയിരുന്നു. റിലീസ് ദിവസം കിക്ക് നേടിയത് 27 കോടി രൂപയാണ്. സല്ലുവിന്റെ ഏക് താ ടൈഗര്‍ ആണ് റിലീസ് ദിവസം തന്നെ റെക്കോഡ് കളക്ഷന്‍ നേടിയത് (32.93 കോടി). സയിദ് നാദിയാവാല സംവിധാനം ചെയ്ത കിക്കിന് ഏക് താ ടൈഗറിന്റേയും ബോഡിഗാര്‍ഡിന്റേയും റെക്കോഡുകള്‍ ഭേദിക്കാനായില്ല.
No comments:
Post a Comment