ദുബായ്: ചലച്ചിത്ര നിര്‍മാതാവിന്റെയും കുടുംബത്തിന്റെയും മരണം കൊലപാതകത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നു പൊലീസ്. വൈക്കത്തു താമസിക്കുന്ന ആലപ്പുഴ പഴവീട് സ്വദേശി സന്തോഷ് കുമാര്‍ (46), ഭാര്യ മഞ്ജു (36), മകള്‍ ഗൗരി (എട്ട്) എന്നിവരെയാണു ചൊവ്വാഴ്ച ദുബായില്‍ പതിനൊന്നാം നിലയിലെ ഫ്‌ളാറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യയെയും മകളെയും കൊലപ്പെടുത്തിയശേഷം സന്തോഷ് കുമാര്‍ ആത്മഹത്യ ചെയ്തുവെന്നാണു പൊലീസ് നിഗമനം. ദുബായ് കരാമയില്‍ ബിസിനസ് നടത്തിവന്ന സന്തോഷ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണു ജീവനൊടുക്കിയതെന്നാണു സൂചന. സന്തോഷ് എഴുതിയ കത്തും മുറിയില്‍നിന്നു ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സന്തോഷിനെക്കുറിച്ചു കുറച്ചുദിവസമായി വിവരമില്ലെന്നു ബന്ധു പൊലീസിനെ അറിയിച്ചിരുന്നു. ഫ്‌ളാറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
മൂന്നു മൃതദേഹങ്ങളും ഒരേ മുറിയിലാണു കണ്ടെത്തിയത്. പിടിവലി നടന്നതായി സൂചിപ്പിക്കുന്ന നിലയില്‍ മുറി അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നുവെന്നും എന്നാല്‍, ഫ്‌ളാറ്റിനകത്തു മറ്റാരും കടന്നതായി തെളിവുകളില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ഖിസൈസിലെ ദുബായ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയിലാണു സൂക്ഷിച്ചിരിക്കുന്നത്.

സന്തോഷ് കുമാറിന്റെ ഒമാനിലുള്ള സഹോദരന്‍ ഇന്നു ദുബായിലെത്തിയശേഷം മറ്റു നടപടികള്‍ പൂര്‍ത്തിയാക്കും. നേരത്തേ അഞ്ചുവര്‍ഷത്തോളം കുവൈത്തിലായിരുന്ന സന്തോഷ് കുമാര്‍ ഒരു വര്‍ഷമായി ഇതേ ഫ്‌ളാറ്റിലാണു താമസം. മാടമ്പി, നീലത്താമര, രതിനിര്‍വേദം തുടങ്ങിയ മലയാള സിനിമകളുടെ സഹനിര്‍മാതാവാണ്.
Keywords: Dubai, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment