Latest News

മയക്കുമരുന്ന് കേസ്: അബൂദാബിയില്‍ അറസ്റ്റിലായ ഷിജു ജയില്‍ മോചിതനായി

കൊച്ചി: പിതാവിന്‍െറ മരണാനന്തര ചടങ്ങുകള്‍ക്ക് നാട്ടിലെത്തി മടങ്ങവെ, മയക്കുമരുന്ന് ലോബിയുടെ കെണിയില്‍പെട്ട് അബൂദാബിയില്‍ അറസ്റ്റിലായ എറണാകുളം കടമക്കുടി പിഴല സ്വദേശി മാനുവലിന്‍െറ മകന്‍ ഷിജു ജയില്‍ മോചിതനായി. 

ഷിജുവിന്‍റ മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷിജുവിന്‍െറ മോചനത്തിനായി യു.എ.ഇയിലെ ഇന്ത്യന്‍ എംബസി ഇടപെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് മോചനം യാഥാര്‍ത്ഥ്യമായത്. 

രാത്രി ഏട്ടേകാലോടെ അബൂദാബി ജയിലില്‍ നിന്നും മോചിതനായ ഷിജു താന്‍ ജോലി ചെയ്തിരുന്ന കമ്പനിയിലേക്ക് പോയി. കമ്പനിയില്‍ നിന്നും കൊച്ചിയിലെ വീട്ടിലേക്ക് ബന്ധപ്പെടുവാന്‍ അധികൃതര്‍ സൗകര്യം ചെയ്യും.

ഷിജുവിന്‍െറ മാതാവ് ജാന്‍സി ശനിയാഴ്ച കൊച്ചിയില്‍ മുഖ്യമന്ത്രിയെ കണ്ട് മകന്‍െറ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ, മുന്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയെയും ഇവര്‍ സന്ദര്‍ശിച്ചിരുന്നു. വയലാര്‍ രവി ഉടന്‍തന്നെ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.

രണ്ടാഴ്ച മുമ്പാണ് ഷിജു അബൂദബി കസ്റ്റംസിന്‍െറ പിടിയിലായത്. അബൂദബിയിലെ സാരംഗ് എന്നയാള്‍ക്ക് കൈമാറുന്നതിനായി കൊച്ചിയില്‍നിന്നുള്ള ചിലര്‍ ഷിജുവിനെ പൊതി ഏല്‍പിക്കുകയായിരുന്നു. സാരംഗിന് എം.ബി.എക്ക് പഠിക്കാനുള്ള പുസ്തകമാണ് എന്നാണ് പറഞ്ഞിരുന്നത്. 

മത്സ്യവില്‍പനക്കാരനായ മാനുവല്‍ ഈയിടെയാണ് മരണപ്പെട്ടത്. പിതാവിന്‍െറ മരണാനന്തര ചടങ്ങുകള്‍ക്ക് നാട്ടിലത്തെി മടങ്ങവെ, അബൂദബിയില്‍ ഇറങ്ങി കസ്റ്റംസിന്‍െറ പിടിയിലായപ്പോഴാണ് താന്‍ കെണിയില്‍പെട്ട വിവരം ഷിജു അറിയുന്നത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ നാട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കൊടുത്തയച്ചവര്‍ പൊലീസ് പിടിയിലായത്.

ഷിജുവിനെ കെണിയില്‍പെടുത്തിയ മയക്കുമരുന്ന് കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആലുവ തോട്ടുംമുഖം സ്വദേശി അന്‍സാര്‍, പാനായിക്കുളം സ്വദേശി സാദ്, ചേരാനെല്ലൂര്‍ സ്വദേശി അമല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 

അമലാണ് അബൂദബിയിലുള്ള സാരംഗിന് കൈമാറാന്‍ ഷിജുവിന്‍െറ കൈവശം മയക്കുമരുന്ന് കൊടുത്തുവിട്ടത്. ഷിജുവിന്‍െറ മോചനത്തിനായി സേവ് ഷിജു ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് നാട്ടുകാരും മോചനത്തിനായി ശ്രമിച്ചിരുന്നു.

Keywords: gulf, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.