വാഷിങ്ടണ്‍: യു.എസ് സംസ്ഥാനമായ അരിസോണയില്‍ കൊലക്കേസ് പ്രതിക്ക് കുത്തിവെപ്പ് നല്‍കി വധശിക്ഷ നടപ്പാക്കിയത് പൊല്ലാപ്പായി. മരുന്ന് കുത്തിവെച്ചശേഷം മരണം ഉറപ്പാക്കാന്‍ രണ്ടു മണിക്കൂര്‍ വേണ്ടിവന്നതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്.
ശിക്ഷിക്കപ്പെട്ട ജോസഫ് വുഡ് മരണക്കസേരയില്‍ കുത്തിവെപ്പ് സ്വീകരിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞും വാ പിളര്‍ക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നത് തുടര്‍ന്നതോടെ പ്രതിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് ഹരജി നല്‍കിയതും കൗതുകമായി.
അടിയന്തരമായി ചേര്‍ന്ന സുപ്രീം കോടതി ഇതുസംബന്ധിച്ച വിധി നല്‍കാന്‍ തീരുമാനിച്ചിരിക്കെ മരണം സ്ഥിരീകരിച്ചത് കൂടുതല്‍ പൊല്ലാപ്പ് ഒഴിവാക്കുകയായിരുന്നു.
1989ല്‍ കാമുകി ഡെബ്ര ഡയറ്റ്സിനെയും അവരുടെ പിതാവ് യൂജിന്‍ ഡയറ്റ്സിനെയും കൊലപ്പെടുത്തിയതിനാണ് ജോസഫ് വുഡ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷ നടപ്പാക്കല്‍ രണ്ടു മണിക്കൂര്‍ നീണ്ടത് പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, നിയമപ്രകാരം തന്നെയായിരുന്നു വുഡ് മരണം വരിച്ചതെന്ന് അരിസോണ ഗവര്‍ണര്‍ ജാന്‍ ബ്രുവര്‍ പറഞ്ഞു.
കുത്തിവെച്ച് 10 മിനിറ്റിനുള്ളില്‍ മരണം നടക്കണമെന്നാണ് നിയമം. എന്നാല്‍, ഉച്ചയ്ക്ക് 1.52ന് കുത്തിവെപ്പ് സ്വീകരിച്ച വുഡിന്‍െറ മരണം സ്ഥിരീകരിച്ചത് 3.49ന്. കുത്തിവെപ്പിന് ഉപയോഗിച്ചുവന്ന സോഡിയം തിയോപെന്‍റല്‍ നിര്‍മാണം 2010ല്‍ നിര്‍ത്തിവെച്ചതോടെയാണ് യു.എസില്‍ പുതിയ പ്രതിസന്ധി തുടങ്ങിയത്.
പകരം മരുന്നുകള്‍ പലതും പരീക്ഷിച്ചെങ്കിലും സമാന പ്രതിസന്ധികള്‍ ആവര്‍ത്തിക്കുകയാണ്. ഇതോടെ, ഇലക്ട്രിക് ചെയര്‍ ഉള്‍പ്പെടെ ബദല്‍ പരീക്ഷണങ്ങള്‍ ആലോചിക്കുകയാണ് യു.എസ് സംസ്ഥാനങ്ങള്‍.
Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment