കുവൈത്ത് സിറ്റി: സുഹൃത്തിന്‍െറ ചതിയില്‍പ്പെട്ട് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിയായി ജയിലിലായ കാഞ്ഞങ്ങാട് മീനാപ്പീസില്‍ ചേലക്കാടത്ത് റാഷിദിന് ജാമ്യം ലഭിക്കാന്‍ വഴിതെളിഞ്ഞു. റാഷിദിന്‍െറ മോചനത്തിനായി ശ്രമം നടത്താന്‍ രൂപവല്‍ക്കരിച്ച ജനകീയ സമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണിത്. ഞായറാഴ്ച രാവിലെ കോടതിയില്‍ ജാമ്യത്തുകയായ 1500 കെട്ടിവെച്ചു. വൈകീട്ട് ഏഴ് മണിയോടെ ജാമ്യം ലഭിച്ച റാഷിദ് പുറത്തിറങ്ങും.
റാഷിദിന്‍െറ മോചനത്തിനായി രൂപവല്‍ക്കരിച്ച ജനകീയ സമിതിയുടെ ശക്തമായ ഇടപെടലാണ് ജാമ്യത്തിന് വഴിതുറന്നത്. കഴിഞ്ഞമാസം 25ന് അറസ്റ്റിലായ റാഷിദിനെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജഡ്ജി വിശദമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. തന്‍െറ സുഹൃത്ത് നല്‍കിയ പാര്‍സലാണ് കുടുക്കിയതെന്നും താന്‍ നിരപരാധിയാണെന്നും റാഷിദ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
കുവൈത്തില്‍ നിരോധിക്കപ്പെട്ട വേദനാസംഹാരി ഗുളികകളായിരുന്നു പാര്‍സലില്‍നിന്ന് കണ്ടെടുത്തത്. നേര്‍ക്കുനേരെ മയക്കുമരുന്ന് അല്ളെങ്കിലും രാജ്യത്തെ നിയമപ്രകാരം ആ ഗണത്തില്‍പ്പെടുന്നവയാണ് ഇതെന്നതാണ് റാഷിദിനെ കുടുക്കിയത്.
റാഷിദിനെ മയക്കുമരുന്ന് അടങ്ങിയ പാര്‍സല്‍ കൊണ്ടുവരാന്‍ ഏല്‍പിച്ച കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഫവാസിന്‍െറ പിതാവ് കെട്ടിവെക്കാനുളള പണം നല്‍കാമെന്ന് വാഗദാനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജനകീയ സമിതിയാണ് പണം കെട്ടിവെച്ചത്
റാഷിദിനെ മയക്കുമരുന്ന് അടങ്ങിയ പാര്‍സല്‍ കൊണ്ടുവരാന്‍ ഏല്‍പിച്ച കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഫവാസിന്‍െറ പിതാവ് കെട്ടിവെക്കാനുളള പണം നല്‍കാമെന്ന് വാഗദാനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജനകീയ സമിതിയാണ് പണം കെട്ടിവെച്ചത്
ശനിയാഴ്ച വൈകീട്ട് ചേര്‍ന്ന ജനകീയ സമിതി യോഗത്തിനത്തെിയ പിതാവും മറ്റു ബന്ധുക്കളും ഫവാസാണ് റാഷിദിനെ കുടുക്കിയതെന്ന് സമ്മതിക്കുകയും നിരപരാധിയായ റാഷിദിനെ രക്ഷപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പുനല്‍കുകയുമായിരുന്നു.
ജനകീയ സമിതി യോഗത്തില്‍ കുവൈത്തിലെ പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികളും സാമൂഹിക, സാംസ്കാരിക പ്രമുഖരുമെല്ലാം സംബന്ധിച്ചു. നാട്ടില്‍നിന്ന് പാര്‍സല്‍ കൊണ്ടുവരുമ്പോള്‍ ജാഗ്രത പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജനകീയ സമിതി ഉണര്‍ത്തി. ഇതുസംബന്ധിച്ച് പ്രവാസി സമൂഹത്തില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തുമെന്നും സമിതി അറിയിച്ചു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment