കാസര്‍കേട്: സ്വര്‍ഗ്ഗ സരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കേട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട റമളാന്‍ പ്രഭാഷണത്തിന് കാസര്‍കേട് പുതിയ ബസ്റ്റാന്റിന് സമീപം ഒരുക്കിയ ടി.കെ.എം ബാവ മുസ്‌ലിയാര്‍ നഗറില്‍ തുടക്കമായി.
പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. പണ്ഡിതന്‍മാര് തെറ്റുകള്‍ കണ്ടാല്‍ ശക്തമായി എതിര്‍ക്കണമെന്നും നന്മക്കായി എന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പണ്ഡിതന്‍മാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫ ജില്ല പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. കഥ പറയുന്ന കഅബ എന്ന വിഷയത്തില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ഖത്തര്‍ ഇബ്രാഹീം ഹാജി പതാക ഉയര്‍ത്തി. സലാം ദാരിമി ആലംപാടി, ഇബ്രാഹീം ഫൈസി ജെഡിയാര്‍,,സാലിം മുസ്‌ലിയാര്‍ ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, ഇബ്രാഹീം ഫൈസി പള്ളങ്കോട്, ഹാശിം ദാരിമി ദേലംപാടി, മൊയിദീന്‍ കുഞ്ഞി ചെര്‍ക്കള, അബ്ദുസലാം ഫൈസി പേരാല്‍, ഹമീദ് ഫൈസി കൊല്ലംപാടി, സി.ബി അബ്ദുല്ല ഹാജി, സിദ്ദീഖ് നദ്‌വി ചേരൂര്‍, സാലൂദ് നിസാമി,റഷീദ് ബെളിഞ്ചം, ബഷീര്‍ ദാരിമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എസ്.പി സലാഹുദ്ദീന്‍, യു. ബശീര്‍ ഉളിയത്തടുക്ക, മുഹമ്മദ് കുഞ്ഞി തുരുത്തി, അബൂബക്കര്‍ ബാഖവി, സുഹൈര്‍ അസ്ഹരി, മഹ്മൂദ് ദേളി, മുഹമ്മദ് ഫൈസി കജ,സി.പി മൊയിദു മൗലവി,എം.എ ഖലീല്‍, സുബൈര്‍ നിസാമി, അഷ്‌റഫ് ഫൈസി, സി. അബ്ദുല്ല കുഞ്ഞി ഹാജി ചാല, സിദ്ദീഖ് അസ്ഹരി, യൂസുഫ് വെടിക്കുന്ന്, അശ്‌റഫ് മിസ്ബാഹി ചിത്താരി,യു സഅദ് ഹാജി, ലത്തീഫ് ചെര്‍ക്കള, സിറാജ് ഖാസിലൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു,
തിങ്കളാഴ്ച എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് അബ്ബാസ് ഫൈസി പുത്തിഗെയുടെ അധ്യക്ഷതയില്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സൃഷ്ടിയും സൃഷ്ടാവും എന്ന വിശയത്തില്‍ പ്രഗത്ഭ വാഗ്മി കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment