കണ്ണൂര്‍: വാഹനാപകടത്തില്‍ അനുജന്‍ മരിച്ച ദുഃഖം താങ്ങാനാവാതെ ജ്യേഷ്ഠന്‍ ഹൃദയം പൊട്ടി മരിച്ചു. കണ്ണൂര്‍ ചിന്മയ സ്‌കൂളിന് സമീപത്തെ പൊന്‍മുടിയന്‍ ഭരതന്‍ (79) ആണ് വ്യാഴാഴ്ച അര്‍ധ രാത്രിയോടെ അപകടത്തില്‍ മരണമടഞ്ഞത്. കാല്‍നട യാത്രക്കിടയില്‍ ബസിടിച്ചായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെ മരണ വിവരം അറിഞ്ഞ ഭരതന്റെ ജ്യേഷ്ഠന്‍ ചന്ദ്രശേഖരന്‍ (84) വീട്ടിനകത്ത് കുഴഞ്ഞു വീണു മരണമടയുകയായിരുന്നു.
പ്രായാധിക്യത്തെ തുടര്‍ന്ന് ആയുര്‍വേദ ചികിത്സക്ക് വിധേയനായ ഭരതനോട് ഡോക്ടര്‍ നടക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11ന് എസ്.പി.സി.എ ബില്‍ഡിംഗ് പരിസരത്തൂടെ നടക്കവേ ഇരിട്ടി-കണ്ണൂര്‍ റൂട്ടിലോടുന്ന കെ.എല്‍ 59 സി 5229 ഗ്രീന്‍ലാന്റ് ബസ് ഭരതനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭരതന്‍ രാത്രി 11 മണിക്ക് ശേഷമാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഈ വിവരം മൂത്ത സഹോദരനായ ചന്ദ്രശേഖരന്‍ അറിഞ്ഞത്. ഇതോടെ വീട്ടിനകത്ത് കുഴഞ്ഞുവീണ ചന്ദ്രശേഖരന്‍ നിമിഷങ്ങള്‍ക്കകം മരണമടഞ്ഞു.
എന്‍.കെ.ബി.ടി ബസ് വര്‍ക്ക്‌ഷോപ്പിലെ ഫിറ്ററായിരുന്നു മരണമടഞ്ഞ ഭരതന്‍. വസന്തയാണ് ഭാര്യ. മക്കള്‍: ഷംന, ഷാരൂള്‍ (ഷാര്‍ജ). മരുമക്കള്‍: പ്രദീപന്‍ (മൗവഞ്ചേരി), റിനിഷ (അഞ്ചരക്കണ്ടി). നെയ്ത്ത് തൊഴിലാളിയായിരുന്ന ചന്ദ്രശേഖരന്‍ പിന്നീട് വീടിന് സമീപം സ്റ്റേഷനറി കച്ചവടം നടത്തിയിരുന്നു. ഭാര്യ: ശ്രീമതി. ഏക മകന്‍: പി.വി. മനോജ്. മറ്റ് സഹോദരങ്ങള്‍: പ്രഭാകരന്‍, പവിത്രന്‍, ശ്രീദേവി, സദ്ഗുണ, പരേതയായ രോഹിണി.
Keywords:Kannur, Accident, Obituary, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment