തലശേരി: സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ കേസ് മലബാറിലെ പ്രമുഖ സ്വര്‍ണ്ണക്കള്ളക്കടത്തുകാരന്‍ ഫയാസിന് നേരെ തിരിയുന്നു. കൊല്ലപ്പെട്ട തലശേരി സൈതാര്‍ പള്ളി സ്വദേശി നഫീര്‍ (24)ന്റെ സഹോദരന്‍ ഫയാസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നു. ആഢംബര ജീവിതത്തോട് ആര്‍ത്തിയുണ്ടായിരുന്ന നഫീറിനെ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘം പ്രലോഭിപ്പിച്ച് കാരിയറാക്കി മാറ്റിയെന്നാണ് സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ആരോപിക്കുന്നത്.
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഫയാസ് ജയിലിലായെങ്കിലും ഇയാളുമായി ഏറെ അടുപ്പമുള്ളവര്‍ കള്ളക്കടത്ത് തുടരുകയായിരുന്നുവെന്നും തലശേരിയിലെ ഒട്ടേറെ ചെറുപ്പക്കാരെ ഈ സംഘം സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചിരുന്നുവെന്നും ആരോപണം ഉണ്ട്.
ഈ സാഹചര്യത്തില്‍ ഫയാസിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഫയാസിന്റെ സംഘം വന്‍ സ്വാധീനമുള്ളവരാണെന്നും അതുകൊണ്ട് അങ്ങേയറ്റം ഭയപ്പാടോടുകൂടിയാണ് തങ്ങള്‍ ജീവിക്കുന്നതെന്നും കൊല്ലപ്പെട്ട നഫീറിന്റെ ബന്ധുക്കള്‍ പറയുന്നു.
അതിനിടെ കൊല്ലപ്പെട്ട നഫീറിന്റെയും ഫഹീമിന്റെയും ഫോണുകള്‍ കേസന്വേഷിക്കുന്ന മംഗലാപുരം അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്.

ഈ ഫോണുകളിലേക്ക് വന്നതും പോയതുമായ വിളികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോണ്‍ വിളി പരിശോധിച്ചാല്‍ സുപ്രധാനമായ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Keywords: Thalassery, Murder Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment