Latest News

ഇരട്ടകൊല: പ്രതികളെ ഉദുമയില്‍ കൊണ്ടുവന്ന് തെളിവെടുത്തു

ഉദുമ: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഉദുമയിലെത്തിച്ച് കര്‍ണാടക പോലീസ് തെളിവെടുത്തു. കള്ളക്കടത്തിലെ കണ്ണികളായ തലശ്ശേരി സെയ്താര്‍ പള്ളി സ്വദേശി നഫീര്‍(24), കോഴിക്കോട് കുറ്റിച്ചിറ തൃക്കോവില്‍പള്ളിയില്‍ ഫാഹിം(25) എന്നിവരാണ് മംഗലാപുരത്തെ വാടകവീട്ടില്‍ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടത്.


യുവാക്കളെ കൊലപ്പെടുത്തിയ ശേഷം കുണ്ടംകുഴിയില്‍ കുഴിച്ചിടാന്‍ വേണ്ടി കഴിഞ്ഞ രണ്ട് മാസം മുമ്പ് വാങ്ങിയ 10 സെന്റ് സ്ഥലം രജിസ്ട്രര്‍ ചെയ്തത് ഉദുമ സബ് റജിസ്ട്രാര്‍ ഓഫീസിലായിരുന്നു. ഇതിന്റെ തെളിവെടുപ്പിനാണ് പ്രതികളായ ചെര്‍ക്കളയിലെ മുഹമ്മദ് മുനവര്‍ സനാഫ് (25), വിദ്യാനഗറിലെ മുഹമ്മദ് ഇര്‍ഷാദ് (24), മുഹമ്മദ് സഫ്വാന്‍ (23) എന്നിവരെ മംഗലാപുരം പോലീസ് വെളളിയാഴ്ച വൈകുന്നേരം ഉദുമയിലെത്തിച്ചത്. 


ഉദുമ സബ് റജിസ്റ്റാറില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു.മരുതടുക്കത്തെ ദാമോധരന്റെ ഭാര്യ കാര്‍ത്ത്യായനയില്‍ നിന്നും 75000 രൂപ വില നിശ്ചയിച്ച് 10 സെന്റ സ്ഥലം പ്രതി മുഹമ്മദ് മുനവര്‍ സനാഫ് വാങ്ങിയത്. എന്നാല്‍ ആധാരത്തില്‍ വില 35,000 രൂപ മാത്രമേ കാണിച്ചിട്ടുളളു. ഇക്കഴിഞ്ഞ മെയ് 15 വ്യാഴാഴ്ചയാണ് 24/03/എ1കെ സര്‍വ്വേ നമ്പറിലുളള ഈ സ്ഥലം മുഹമ്മദ് മുനവര്‍ സനാഫിന്റെ പേരില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.


ആധാരം തയ്യാറാക്കിയ എഴുത്തുകാനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.രജിസ്‌ട്രേഷനായി ആധാരം തയ്യാറാക്കള്‍ പ്രതികള്‍ മൂന്ന് പേരും വന്നതായായി ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സാധാരണ രജിസ്‌ട്രേഷന്‍ കഴിഞ്ഞ് 10 ദിവസത്തിനകം ആധാരത്തിന്റെ ഒറിജിനല്‍ കോപ്പി ഉടമസ്ഥന്‍ രജിസ്ട്രര്‍ ഓഫീസില്‍ നിന്നും വാങ്ങാറുണ്ട്. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും ഈ സ്ഥലത്തിന്റെ ആധാരം വാങ്ങാന്‍ പ്രതി എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ആധാരം എഴുതി തയ്യാറാക്കിയ എഴുത്തുകാരന്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ആധാരം. ഇത് അന്വേഷണ സംഘത്തിന് കൈമാറി. 
രണ്ട് വാഹനങ്ങളിലായാണ് അന്വേഷണ സംഘം പ്രതികളുമായി ഉദുമയിലെത്തിയത്. സംഭവമറിഞ്ഞതോടെ നൂറുകണക്കിനാളുകള്‍ രജിസ്ട്രാര്‍ ഓഫീസിനടുത്ത് തടിച്ചു കൂടി. ഒരു മണിക്കൂറോളം നേരത്തെ തെളിവെടുപ്പിന് ശേഷം പുറത്തിറങ്ങിയ പ്രതികളുടെ ഫോട്ടേ മൊബൈലില്‍ പകര്‍ത്താന്‍ യുവാക്കളുടെ നേര്‍ക്ക് അശ്‌ളീല ആംഗ്യങ്ങള്‍ കാണിച്ചാണ് പ്രതികള്‍ പോലീസ് ജീപ്പില്‍ കയറിയത്.


Keywords: Kasaragod, Udma, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.