പഴയങ്ങാടി: പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. മാടായി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനും മുസ്‌ലിംലീഗ് നേതാവുമായ പഴയങ്ങാടിയിലെ പി.എം. ഹനീഫിന്റെ മകന്‍ ഇ.എം. വസീം(17) ആണ് മരിച്ചത്. മാടായി ഗവ. ബോയ്‌സ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്.
ടൗണിനടുത്ത മാടായി പഞ്ചായത്ത് ഓഫിസിന്റെ പിറകുവശത്തുളള ഇടവഴിയിലൂടെ പോകുന്നതിനിടയിലാണ് വസീമിന് ഷോക്കേറ്റത്. വസിം ഷോക്കേറ്റ് തെറിച്ചുവീണ് കിടക്കുന്നത് അല്‍പം കഴിഞ്ഞ് ഇതുവഴി വന്ന ഒരു മല്‍സ്യ തൊഴിലാളിയാണ് കണ്ടത്. ഇയാള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ വൈദ്യുതി ബന്ധം വിഛേദിച്ചശേഷം വസിമിനെയുംകൊണ്ട് ആശുപത്രിയിലെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാലപ്പഴക്കം ചെന്ന തെങ്ങ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വീണാണ് ലൈന്‍ പൊട്ടിവീണത്. എന്നാല്‍ ഇത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. വൈദ്യുതി മുടങ്ങിയ വിവരം പരിസരവാസികള്‍ അറിയിച്ചെങ്കിലും കെഎസ്ഇബി അധികൃതര്‍ ജാഗ്രത കാണിച്ചില്ലെന്ന് പരാതിയുണ്ട്. മാതാവ് ഇ.എം സമീറ. സഹോദരന്‍ ഷഹബാസ്(ഖത്തര്‍).
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ടൗണിനടുത്ത മാടായി പഞ്ചായത്ത് ഓഫിസിന്റെ പിറകുവശത്തുളള ഇടവഴിയിലൂടെ പോകുന്നതിനിടയിലാണ് വസീമിന് ഷോക്കേറ്റത്. വസിം ഷോക്കേറ്റ് തെറിച്ചുവീണ് കിടക്കുന്നത് അല്‍പം കഴിഞ്ഞ് ഇതുവഴി വന്ന ഒരു മല്‍സ്യ തൊഴിലാളിയാണ് കണ്ടത്. ഇയാള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ വൈദ്യുതി ബന്ധം വിഛേദിച്ചശേഷം വസിമിനെയുംകൊണ്ട് ആശുപത്രിയിലെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാലപ്പഴക്കം ചെന്ന തെങ്ങ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വീണാണ് ലൈന്‍ പൊട്ടിവീണത്. എന്നാല്‍ ഇത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. വൈദ്യുതി മുടങ്ങിയ വിവരം പരിസരവാസികള്‍ അറിയിച്ചെങ്കിലും കെഎസ്ഇബി അധികൃതര്‍ ജാഗ്രത കാണിച്ചില്ലെന്ന് പരാതിയുണ്ട്. മാതാവ് ഇ.എം സമീറ. സഹോദരന്‍ ഷഹബാസ്(ഖത്തര്‍).

No comments:
Post a Comment