113-ാം മിനിറ്റിലായിരുന്നു മിറോസ്ലാവ് ക്ലോസെയുടെ പകരക്കാരനായി ഇറങ്ങിയ ക്ലോസേയുടെ ഗോള്‍. ഇടതു പാര്‍ശ്വത്തിലൂടെ മുന്നേറി മറ്റൊരു പകരക്കാരനായ ഷുര്‍ളെ നല്‍കിയ പന്ത് ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗോട്‌സെ നെഞ്ചു കൊണ്ട് താങ്ങിയെടുത്ത് ഷോട്ട് പായിക്കുകയായിരുന്നു. ഗോളി റൊമേരിയോ തീര്‍ത്തും നിസ്സഹായനായി. നാല് സുവര്‍ണാവസരങ്ങള്‍ തുലച്ചു കളഞ്ഞശേഷമാണ് 1990ലെ തോല്‍വിക്കു കണക്കുതീര്‍ത്ത് രണ്ടര പതിറ്റാണ്ടിനുശേഷം ലോകകിരീടം ചൂടാനുള്ള അവസരം അര്‍ജന്റീന കളഞ്ഞുകുളിച്ചത്. മെസ്സിയും ഉറപ്പായ ഒരു തുറന്ന അവസരം തുലച്ചു കളഞ്ഞിരുന്നു. ഇരു ടീമുകള്‍ക്കും നിശ്ചിത സമയത്ത് ലക്ഷ്യം കാണാനാവാത്തതിനെ തുടര്‍ന്നാണ് കളി എക്‌സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
വീണുകിട്ടിയതും പൊരുതി നേടിയതുമായ അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെയാണ് ഇരു ടീമുകളും 93 മിനിറ്റ് നേരം കളിച്ചിട്ടും സമനില പാലിച്ചത്.
കളിയുടെ 63 ശതമാനവും പന്തിന്മേല്‍ അവകാശം സ്ഥാപിച്ചതും കൂടുതല്‍ ഗോളിലേയ്ക്ക് നിറയൊഴിച്ചതും ജര്‍മനിയാണെങ്കിലും ഗോളിനോട് കൂടുതല്‍ തവണ അപകടകരമായി അടുത്തെത്തിയത് അര്‍ജന്റീനയാണ്. ഹിഗ്വായ്ന്‍ ഒരിക്കല്‍ വല ചലിപ്പിക്കുക പോലും ചെയ്തു. ഒരിക്കല്‍ ഹിഗ്വായ്ന്‍ ഒരു തുറന്ന അവസരം നഷ്ടമാക്കുകയും ചെയ്തു. മെസ്സിയുമെത്തി രണ്ടു തവണ ഗോളിനടുത്ത്. ക്കപ്പത്തിനൊപ്പം തന്നെയാണ് ജര്‍മനിയുടെ പോരാട്ടവും. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ക്രൂസിന്റെ കോര്‍ണര്‍ ഹോവീഡ്‌സ് ഒന്നാന്തരമായി ഹെഡ് ചെയ്‌തെങ്കിലും പന്ത് പോസ്റ്റിലിടിച്ചു മടങ്ങി. റഫറി ഓഫ് സൈഡ് വിളിക്കുകയും ചെയ്തു.
30-ാം മിനിറ്റിലാണ് ഹിഗ്വായ്ന്‍ വല ചലിപ്പിച്ചത്. ലവെസിയുടെ ഒരു ക്രോസ് പിഴയ്ക്കാതെ നിറയൊഴിച്ച് വല ചലിപ്പിച്ച് ഹിഗ്വായ്ന്‍ ആഘോഷം ആരംഭിച്ചെങ്കിലും അപ്പൊഴേയ്ക്കും റഫറി ഓഫ് സൈഡ് വിധിച്ചുകഴിഞ്ഞിരുന്നു. അതിന് പത്ത് മിനിറ്റ് മുന്‍പ് ലഭിച്ച ഒരു തുറന്ന അവസരം ഹിഗ്വായ്ന്‍ തന്നെ കളഞ്ഞുകുളിച്ച ശേഷമായിരുന്നു ഇത്. മധ്യനിരയില്‍ നിന്ന് ക്രൂസ് പിറകോട്ട് ഹെഡ് ചെയ്തു കൊടുത്ത പന്ത് കിട്ടിയത് മാര്‍ക്ക് ചെയ്യപ്പെടാതെ ജര്‍മന്‍ ഏരിയയില്‍ നിന്ന് ഹിഗ്വായ്‌ന്. അല്‍പം മുന്നേറി ഹിഗ്വായ്ന്‍ ഇടതു വശത്തേയ്ക്ക് തൊടുത്ത ഷോട്ട് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പുറത്തേയ്ക്കാണ് പറന്നത്.
40-ാം മിനിറ്റില്‍ മികച്ച കൈമാറ്റത്തിലൂടെ മെസ്സി പൊസ്റ്റിന് തൊട്ടു ഉന്‍പിലെത്തിയെങ്കിലും ബോട്ടെങ് അത് സമര്‍ഥമായി രക്ഷപ്പെടുത്തി. 35-ാം മിനിറ്റിലും ഇത്തരത്തില്‍ മെസ്സിക്ക് ഒരവസരം ലഭിച്ചെങ്കിലും ജര്‍മന്‍ പ്രതിരോധം വിലങ്ങുതടിയാവുകയായിരുന്നു.
മധ്യനിരയില്‍ മേല്‍ക്കൈ ലഭിച്ചെങ്കിലും അല്‍പം മന്ദഗതിയിലാണ് ജര്‍മനി കളി തള്ളി നീക്കിയത്. അര്‍ധമനസ്സോടെയായിരുന്നു നീക്കങ്ങളില്‍ പലതും. എങ്കിലും ഒന്നാന്തരം ചില നീക്കങ്ങള്‍ അവരില്‍ നിന്ന് പിറന്നു. വലതു പാര്‍ശ്വത്തില്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാമായിരുന്നു അപകടകാരി. ലാമിന്റെ ക്രോസുകളെല്ലാം തന്നെ അര്‍ജന്റീനയ്ക്ക് തലവേദനയായി. ചിലത് ക്ലോസേയുടെ തല ഒഴിഞ്ഞുപോയി. മറ്റു ചിലത് ക്ലോസേയ്ക്ക് നിയന്ത്രിക്കാനാവാതേയും. ജര്‍മന്‍ മുന്നേറ്റത്തിനെതിരെ ഒരു റിസ്‌ക്കെടുക്കാനും അര്‍ജന്റീന തയ്യാറായിരുന്നില്ല. ഹോളണ്ടിനെതിരെ കണ്ടതുപോലെ ഓട്ടയടച്ച പ്രതിരോധത്തെതന്നെയാണ് അവര്‍ വിന്യസിച്ചത്.
എങ്കിലും പരിക്കേറ്റ ക്രാമര്‍ക്ക് പകരം ഇറങ്ങിയ ഷുര്‍ളെയും ഒരിക്കല്‍ ഓസിലും നല്ല അവസരങ്ങള്‍ ഉണ്ടാക്കി. രണ്ടും ഗോളി റൊമേരൊ ഒന്നാന്തരമായി രക്ഷിക്കുകയായിരുന്നു.
Keywords: World Cup, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News










No comments:
Post a Comment