കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സഅദിയ കോളേജിലെ പ്രൊഫസറും ആയിരുന്ന അയൂബ് ഖാന്‍ സഅദിയുടെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥന സംഗമവും നടത്തി.
ചെമ്മനാട് ലേസിയത്ത് ബദര്‍ ജുമാ മസ്ജിദില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥന സംഗമത്തിന് സയ്യദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേത്രത്വം നല്‍കി. സി.എല്‍. ഹമീദ് ചെമ്മനാട് അനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങില്‍ സയ്യദ് ജലാലുദ്ദീന്‍ സഖാഫി, സീതി ഹാജി, ഹകീം കളനാട്, സമീര്‍, അബ്ദുള്ള സി.എ, സകീര്‍, ഹനീഫ്, ഖലീല്‍, ബഷീര്‍, റഹ്മാന്‍ തോട്ടം, അഷ്‌റഫ് കെ.ടി. എന്നിവര്‍ നേത്രത്വം നല്‍കി.
എസ്.വൈ.എസ്. ചെമ്മനാട് യുണിറ്റ് തയ്യാറാക്കിയ അനുസ്മരണ ലഘുലേഖ ബായാര്‍ തങ്ങള്‍ സി.എല്‍ ഹമീദിന് നല്‍കി പ്രകാശനം ചെയ്തു .എസ.വൈ.എസ്. ജില്ല പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട് സ്വാഗതവും സി.എല്‍ ഷാഹിദ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment