കാസര്‍കോട്: ഉള്‍നാടന്‍ മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യസമൃദ്ധി പദ്ധതിയുടെ മൂന്നാംഘട്ടം ജില്ലാതല ഉദ്ഘാടനം ഫാര്‍മേഴ്‌സ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി നിര്‍വ്വഹിച്ചു.
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കാര്‍ത്ത്യായനി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ജനാര്‍ദ്ദനന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. സരോജിനി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എ. രമണി, പി. പത്മിനി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ പത്മനാഭന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ. വനജ, കെ.വി. സുധാകരന്‍, കെ.പി വത്സലന്‍, ലത്തീഫ് നീലഗിരി, എ.അമ്പൂഞ്ഞി, ടി.കുഞ്ഞിരാമന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ ജലകൃഷി സാധ്യതകള്‍ എന്ന വിഷയത്തില്‍ അഡാക്ക് ഫിഷ് ഫാം മാനേജര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ക്ലാസ്സെടുത്തു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment