Latest News

മരുമകനെ അക്രമക്കേസില്‍ പ്രതിയാക്കി; പെരിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രാജിവെച്ചു

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനേയും സഹോദരനേയും വധിക്കാന്‍ ശ്രമിച്ച കേസില്‍ മരുമകനായ സി.പി.എം പ്രവര്‍ത്തകനെ പ്രതിചേര്‍ത്തതില്‍ പ്രതിഷേധിച്ച് പുല്ലൂര്‍-പെരിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ടി. രാമകൃഷ്ണന്‍ സ്ഥാനം രാജിവെച്ചു. 

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ രാകേഷ്, സഹോദരനും സി.പി.എം പ്രവര്‍ത്തകനുമായ ശ്രീജേഷ് എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട് സി.ഐ.ടി.യു പ്രവര്‍ത്തകനെ കേസില്‍പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് രാമകൃഷ്ണന്‍ ഡി.സി.സി പ്രസിഡണ്ടിന് രാജിക്കത്ത് നല്‍കിയത്. 

അതേസമയം ബന്ധു സംഭവത്തില്‍ പങ്കാളിയല്ലെന്നും നിരപരാധിയെ കേസില്‍ കുടുക്കാന്‍ നടന്ന ശ്രമമാണ് രാമകൃഷ്ണനെ രാജിവെക്കാന്‍ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു.
പെരിയയില്‍ അടുത്തകാലത്ത് നടന്ന സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഇതേ സി.ഐ.ടി.യു പ്രവര്‍ത്തകനാണെന്നും ഞായറാഴ്ച അക്രമം നടത്താന്‍ ഒത്താശ ചെയ്തത് ഇയാളാണെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.
അതിനിടെ അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തില്‍ നിന്നും മണ്ഡലം പ്രസിഡണ്ട് മാറി നിന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. മറ്റൊരു നേതാവായ ബ്ലോക്ക് പഞ്ചായത്ത് അംഗവും പ്രകടനത്തില്‍ പങ്കെടുത്തിരുന്നില്ല.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.