കാഞ്ഞങ്ങാട്: സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ കൈലാസ് തീയേറ്റര്‍-റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ മഡോണ ഗ്യാസ് ഏജന്‍സിക്കടുത്ത് താമസിക്കുന്ന പത്മനാഭന്‍ -സരോജ ദമ്പതികളുടെ മകള്‍ ശില്‍പ്പ (29)യുടെ മരണത്തെ തുടര്‍ന്ന് നാട്ടില്‍ നിന്ന് മുങ്ങിയ കാമുകനും കുടുംബ ബന്ധുവുമായ കാരാട്ടുവയലിനടുത്ത് താമസിക്കുന്ന ലക്ഷ്മീശനെ അയാള്‍ ജോലി ചെയ്യുന്ന ചെര്‍ക്കളയിലെ ചെമ്മണ്ണൂര്‍ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി.
ഈ ശാഖയിലെ മാനേജറായിരുന്നു ലക്ഷ്മീശന്‍. ശില്‍പ്പ ആത്മഹത്യക്ക് ശ്രമിച്ച ദിവസം മുതല്‍ ബാങ്കില്‍ നിന്ന് മുങ്ങുകയും പിന്നീട് ഒരുമാസം അവധിയില്‍ പ്രവേശിക്കുകയും ചെയ്ത ലക്ഷ്മീശനെ ശില്‍പ്പയുടെ മരണത്തെ തുടര്‍ന്നാണ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയത്.
ശില്‍പ്പ മരിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് മുങ്ങിയ ലക്ഷ്മീശനെ പിടികൂടാന്‍ വിദ്യാനഗര്‍ പോലീസ് ഇപ്പോള്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
ജൂണ്‍ 17 ന് ഉച്ചയോടെ ചെങ്കളയില്‍ ലക്ഷ്മീശന്‍ ജോലിനോക്കുന്ന ചെമ്മണ്ണൂര്‍ ധനകാര്യ സ്ഥാപനത്തില്‍ വെച്ച് വിഷം അകത്ത് ചെന്ന് ഗുരുതര നിലയില്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ മൂന്നാഴ്ച കഴിഞ്ഞാണ് ശില്‍പ്പ മരണപ്പെട്ടത്.
ജൂണ്‍ 17 ന് ഉച്ചയോടെ ചെങ്കളയില്‍ ലക്ഷ്മീശന്‍ ജോലിനോക്കുന്ന ചെമ്മണ്ണൂര്‍ ധനകാര്യ സ്ഥാപനത്തില്‍ വെച്ച് വിഷം അകത്ത് ചെന്ന് ഗുരുതര നിലയില്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ മൂന്നാഴ്ച കഴിഞ്ഞാണ് ശില്‍പ്പ മരണപ്പെട്ടത്.
ജൂണ്‍ 17 ന് ബാങ്കില്‍ നിന്നും മുങ്ങിയ ലക്ഷ്മീശന്റെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫായ നിലയില്‍ തന്നെയാണ്. കുറച്ച് ദിവസം മംഗലാപുരത്തെ ഭാര്യഗൃഹത്തില്‍ ലക്ഷ്മീശന്‍ ഉണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ലക്ഷ്മീശന്റെ മൊബൈല്‍ ഫോണ്‍ പിന്തുടരാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയതായി വിദ്യാനഗര്‍ പ്രിന്‍സിപ്പള്‍ എസ് ഐ എം ലക്ഷ്മണന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ടെ ധനകാര്യ സ്ഥാപനത്തില്‍ ലക്ഷ്മീശനും ശില്‍പ്പയും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. പിന്നീട് ഈ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് ശില്‍പ്പ മറ്റൊരിടത്ത് ജോലി തരപ്പെടുത്തി.
ലക്ഷ്മീശന്‍ കാഞ്ഞങ്ങാട്ടെ ശാഖയില്‍ നിന്ന് ചെങ്കളയിലെ ശാഖയിലേക്ക് സ്ഥലം മാറുകയായിരുന്നു. ശില്‍പ്പയുടെ അടുത്ത ബന്ധുവാണ് ലക്ഷ്മീശന്റെ ഭാര്യ. ഈ കുടുംബ ബന്ധവും അതിലൂടെയുള്ള അടുപ്പവുമാണ് ഇരുവരെയും പ്രണയ ബദ്ധരാക്കിയത്.
ലക്ഷ്മീശന്‍ ശില്‍പ്പയെ നിരന്തരം ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നെന്ന് സഹോദരി തന്നോട് പറഞ്ഞതായി സഹോദര്‍ ദീപക് കുമാര്‍ വിദ്യാനഗര്‍ പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
സംഭവ ദിവസം ലക്ഷ്മീശന്റെ മാനേജര്‍ ക്യാബിനിലെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ കോപ്പി പോലീസ് ശേഖരിച്ചിട്ടുണ്ട്. ലക്ഷ്മീശന്‍ എന്തിന് മുങ്ങി എന്ന ചോദ്യമാണ് ദുരൂഹമായി ഇപ്പോഴും നിലനില്‍ക്കുന്നത്. ലക്ഷ്മീശനെ കുടുക്കാന്‍ കഴിയാതെ വലയുകയാണ് പോലീസ്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment