Latest News

മുട്ടുന്തലയിലെ ഹാജി മുഹമ്മദ് ഹസ്സന്‍ നിര്യാതനായി

കാഞ്ഞങ്ങാട്: മുട്ടുന്തല മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ട്രഷററും പൗരപ്രധാനിയും മത-സാംസ്‌കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ സ്ഥിര സാന്നിധ്യവുമായിരുന്ന മുട്ടുന്തല ആയിഷ മന്‍സിലില്‍ പരേതനായ ഉമര്‍ ഹസ്സന്റെ മകന്‍ സെക്രട്ടറി മുഹമ്മദ് എന്നറിയപ്പെടുന്ന ഹാജി മുഹമ്മദ് ഹസ്സന്‍ (69) നിര്യാതനായി.

മാതാവ്: പരേതയായ ആയിഷ. ഭാര്യ: ആയിഷ അതിഞ്ഞാല്‍. മക്കള്‍: ഹഫ്‌സത്ത്, റാബിയ, നൗഫല്‍, ഉസ്മാന്‍, സുഹൈല്‍ (മൂവരും ദുബൈ), വിദ്യാര്‍ത്ഥികളായ മശ്ഹൂദ്, തമീം, ഉനൈസ്, സാബിത്. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി ചിത്താരി (അബുദാബി), നൗഷാദ് തൈക്കടപ്പുറം (ഷാര്‍ജ). സഹോദരങ്ങള്‍: ഫാത്തിമ, ഹലീമ, ആസിയ, അബ്ദുല്ല. ഖബറടക്കം മുട്ടുന്തല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി.
മുട്ടുന്തല ദാറുല്‍ ഉലൂം മദ്രസ ഹാളില്‍ ജമാ അത്ത് പ്രസിഡണ്ട് സണ്‍ലൈറ്റ് അബ്ദുള്‍റഹ്മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ അനുശോചനയോഗം നടന്നു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.