കാഞ്ഞങ്ങാട്: ഭര്‍തൃമതി വിഷം അകത്ത് ചെന്ന് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.
തൃക്കരിപ്പൂരിലെ അജിത്ത് കുമാറിന്റെ ഭാര്യ ശാന്തിനി(29) മരണപ്പെട്ട സംഭവത്തിലാണ് പുനരന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജയരാജ് ഹൈക്കോടതിയെ സമീപിച്ചു.
അഞ്ച് വ ര്‍ഷം മുമ്പാണ് ശാന്തിനിയെ ഭര്‍തൃവീട്ടില്‍ വിഷം അകത്ത് ചെന്ന് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശാന്തിനി ആത്മഹത്യ ചെയ്തതല്ലെന്നും ഇതൊരു കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ജയരാജ് ചന്തേര പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ശാന്തിനിയുടെ മരണത്തില്‍ അജിത്ത് കുമാറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുക്കുകയും പ്രതി പിന്നീട് അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഈ രീതിയിലുള്ള അന്വേഷണ റിപ്പോര്‍ട്ട് അടങ്ങിയ കുറ്റപത്രമാണ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ സമര്‍പ്പിച്ചത്. കേസിന്റെ ഫയലുകള്‍ വിചാരണക്കായി കാസര്‍കോട് അഡ്‌ഹോക്ക് കോടതിക്ക് കൈമാറുകയും ചെയ്തു. ഇതിനിടെ പോലീസ് അന്വേഷണത്തെ ചോദ്യം ചെയ്തും ശാന്തിനിയുടെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും സഹോദരന്‍ ജയരാജ് അഡ്‌ഹോക്ക് കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
എന്നാല്‍ കാലതാമസം നേരിട്ടുവെന്ന് പറഞ്ഞ് ഈ ഹരജി കോടതി തള്ളുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് ജയരാജ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ഇതിന്റെ വിചാരണ കാസര്‍കോട് കോടതി താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
ഇതേ തുടര്‍ന്നാണ് ജയരാജ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ഇതിന്റെ വിചാരണ കാസര്‍കോട് കോടതി താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
ഭര്‍തൃ വീട്ടിലെ പീഢനം കാരണം സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്ന ശന്തിനിയെ അജിത്ത് കുമാര്‍ അനുനയിപ്പിച്ച് തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. പിറ്റേദിവസം രാവിലെയാണ് ശാന്തിനിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശാന്തിനിയെ അജിത്ത് കുമാര്‍ കൂട്ടികൊണ്ടുപോയ ദിവസം ഇരുവരും തമ്മില്‍ വഴക്കുകൂടുകയും ശാന്തിനിയെ അജിത്ത് കുമാര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു വെന്നും ശാന്തിനിയുടെ മരണത്തില്‍ അതുകൊണ്ട് തന്നെ സംശയമുണ്ടെന്നുമാണ് ജയരാജിന്റെ ഹരജിയില്‍ ചൂണ്ടികാണിക്കുന്നത്.
Keywords: Kasaragod, Kanhangad, Thrikkaripur, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment