കാസര്‍കോട്: പി ബി മനോജന്റെ ആകസ്മിക വേര്‍പാടില്‍ നാട് തേങ്ങി. മരണവാര്‍ത്ത വിശ്വസിക്കാനാവാതെ നൂറുകണക്കിന് സുഹൃത്തുക്കളും പാര്‍ടി പ്രവര്‍ത്തകരും വെള്ളിയാഴ്ച രാവിലെ മുതല്‍ ആശുപത്രിയിലേക്കും പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസിലേക്കും പ്രവഹിക്കുകയായിരുന്നു. നൂറുകണക്കിനാളുകള്‍ പ്രിയ സുഹൃത്തിന് അന്ത്യോപചാരം അര്‍പിക്കാനെത്തി. ഡല്‍ഹിയിലായിരുന്ന പി കരുണാകരന്‍ എംപി മരണവിവരമറിഞ്ഞ് രാത്രി ഏഴരയോടെ തയ്യേനിയിലെ വീട്ടിലെത്തി അന്ത്യാഞ്ജലിയര്‍പിച്ചു.
രാവിലെ പത്തോടെ മൃതദേഹം ആശുപത്രിയില്‍നിന്ന് ചെട്ടുംകുഴിയിലെ വീട്ടിലെത്തിച്ചു. പത്തരയോടെ മനോജന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന വിദ്യാനഗറിലെ എ കെ ജി മന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവച്ചു. സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാനകമ്മിറ്റി അംഗം എ കെ നാരായണന്‍, പി രാഘവന്‍, സി എച്ച് കുഞ്ഞമ്പു, വി കെ രാജന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പാര്‍ടി പതാക പുതപ്പിച്ചു.
എംഎല്‍എമാരായ പി ബി അബ്ദുള്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്, മുന്‍ മന്ത്രി സി ടി അഹമ്മദലി, കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, സിപിഐ ജില്ലാസെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ വി കൃഷ്ണന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം അനന്തന്‍നമ്പ്യാര്‍, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, മൊയ്തീന്‍കുഞ്ഞി കളനാട്, കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍ക്കുഡ്ലു തുടങ്ങി നിരവധിയാളുകള്‍ അന്ത്യാഞ്ജലിയര്‍പിച്ചു. വിവിധ സംഘടനകള്‍ക്കുവേണ്ടി പുഷ്പചക്രവും സമര്‍പിച്ചു.
പതിനൊന്നരയോടെ മൃതദേഹം വിലാപയാത്രയായി ജന്മനാടായ തയ്യേനിയിലേക്ക് കൊണ്ടുപോയി. നീലേശ്വരം മാര്‍ക്കറ്റ്, നര്‍ക്കിലക്കാട് എളേരി ഏരിയാകമ്മിറ്റി ഓഫീസ്, ചിറ്റാരിക്കാല്‍, പാലാവയല്‍, തയ്യേനി എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ചു.
സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ കെ ബാലകൃഷ്ണന്‍, എം വി കോമന്‍നമ്പ്യാര്‍, എം വി ബാലകൃഷ്ണന്‍, എം രാജഗോപാലന്‍, പി ജനാര്‍ദനന്‍, ഏരിയാസെക്രട്ടറിമാരായ കെ വി കുഞ്ഞിരാമന്‍, എം പൊക്ലന്‍, വി പി പി മുസ്തഫ, സി ബാലന്‍, എം വി കൃഷ്ണന്‍, ടി കെ രവി, സിജി മാത്യു, പി രഘുദേവന്‍, കെ ആര്‍ ജയാനന്ദ, കെ പി വത്സലന്‍, സാബു അബ്രഹാം, പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി ഐ മധുസൂദനന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി ഗോവിന്ദന്‍, എ കൃഷ്ണന്‍, ബി എം പ്രദീപ്, മീനാക്ഷി ബാലകൃഷ്ണന്‍, വിവിധ വര്‍ഗ ബഹുജന സംഘടനാ ഭാരവാഹികളായ കെ കണ്ണന്‍നായര്‍, വി പി ജാനകി, ഇ പത്മാവതി, എം സുമതി, ടി കെ രാജന്‍, കെ മണികണ്ഠന്‍, കെ രാജ്‌മോഹന്‍, രജീഷ് വെള്ളാട്ട്, കെ രാഘവന്‍, നീലേശ്വരം മുനിസിപ്പല്‍ ചെയര്‍മാന്‍ വി ഗൗരി, പഞ്ചായത്ത് പ്രസിഡന്റുമാരായ വി ഭവാനി, കെ ലക്ഷ്മണന്‍, ജെയിംസ് പന്തമാക്കല്‍, കെ ജെ വര്‍ക്കി തുടങ്ങി നിരവധി നേതാക്കള്‍ അന്ത്യാഞ്ജലിയര്‍പിച്ചു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment