പിടിയിലായ കാസര്‍കോട് വിദ്യാനഗറിലെ മുഹമ്മദ് ഇര്‍ഷാദ്(24), ചെര്‍ക്കളയിലെ മുഹമ്മദ് മുനവര്‍(25), മുഹമ്മദ് സഫ്‌വാന്‍(23) എന്നിവര്‍ ഉപയോഗിച്ച ഡെസ്റ്റര്‍ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കാറിന് അകത്ത് നിന്നാണ് ചോര പുരണ്ട കത്തി കണ്ടെടുത്തത്.
രക്തം പുരണ്ട കിടക്കവിരിയും കാറില്‍ നിന്ന് കണ്ടെടുത്തു. കൊല്ലപ്പെട്ടവര്‍ താമസിച്ചിരുന്ന മംഗലാപുരത്തെ വാടക വീട്ടില്‍ ഉപയോഗിച്ചതാണ് കിടക്കവിരി. നഫീറും ഫാഹിദും കട്ടിലില്‍ കിടക്കുമ്പോഴായിരുന്നു കത്തി കൊണ്ട് കുത്തിക്കൊന്നത്. ചോര പുരണ്ട കിടക്കവിരി നിരവധി കഷണങ്ങളായി മുറിച്ച പ്ലാസ്റ്റിക്ക് കവറിലാക്കിയ നിലയിലായിരുന്നു. ഇത് കത്തിച്ചുകളയാനായിരുന്നു കൊലയാളികളുടെ പദ്ധതിയെന്ന് കരുതുന്നു. ഇതിന് വേണ്ടി വാങ്ങിച്ച 1ലിറ്റര്‍ പെട്രോളും കാറിനകത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. കിടക്കവിരിയും കത്തിയും ഒക്കെ നശിപ്പിക്കാന്‍ കഴിയും മുമ്പ് പ്രതികള്‍ പിടിയിലാവുകയായിരുന്നു.
ജൂലായ് ഒന്നിന് പകല്‍ 11മണിക്കാണ് കൊല നടന്നത്. മൃതദേഹങ്ങള്‍ 3.30 ഓടെ കാറില്‍ കയറ്റി 6.30ഓടെ കാസര്‍കോട്ട് കുണ്ടംകുഴിയില്‍ പ്രതികള്‍ വിലക്കു വാങ്ങിയ 10 സെന്റ് സ്ഥലത്ത് എത്തിച്ച് കുഴിച്ചു മൂടുകയായിരുന്നു. രാത്രി 10മണിയോടെയാണ് പ്രതികള്‍ അവിടെ നിന്ന് മടങ്ങിയത്. വരുന്ന വഴി പ്രതികളുടെ കാര്‍ ചെളിയില്‍ താഴ്ന്നുപോവുകയും ജെസിബി ഉപയോഗിച്ച് വലിച്ച് കയറ്റുകയുമായിരുന്നു. മംഗലാപുരത്തെ മുറിയിലെത്തി രക്തക്കറ തുടച്ചുമാറ്റുമ്പോഴായിരുന്നു പ്രതികള്‍ പിടിയിലായത്. കാറില്‍ പ്ലാസ്റ്റിക്ക് ചാക്കില്‍ പൊതിഞ്ഞ സാധനങ്ങള്‍ ഉച്ചക്ക് കടത്തിക്കൊണ്ടുപോയവര്‍ പുലര്‍ച്ചയോടെ അതേ കാറില്‍ തിരിച്ചെത്തിയപ്പോള്‍ തീവ്രവാദികളെന്ന് സംശയിച്ച് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Keywords: Kasargod, Manglore, Karnadaka, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment