കാസര്‍കോട്: കാസര്‍കോട് താലൂക്കിലെ തെക്കില്‍, മുളിയാര്‍, ചെങ്കള, പാടി, മുട്ടത്തൊടി വില്ലേജുകളില്‍ ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.ആവശ്യപ്പെട്ടു.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും ഉണ്ടാക്കിയഎഗ്രിമെന്റ് പ്രകാരം കൊച്ചിയില്‍നിന്ന് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഗ്യാസ് പൈപ്പ് ലൈന്‍ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശത്തുകൂടിയാണ് കടന്നുപോകുന്നത്.രണ്ടുമീറ്റര്‍ വീതിയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ ഇരുവശങ്ങളിലും 20 മീറ്റര്‍ വീതിയില്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുവാനോ മരങ്ങള്‍ വെച്ചുപിടിപ്പിക്കുവാനോ കുളം, കിണര്‍, ടാങ്ക് റിസര്‍വയര്‍ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ പാടില്ലെന്ന് കമ്പനി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഈപദ്ധതിമൂലം രണ്ടായിരത്തിലധികം ഏക്കര്‍ ഭൂമി നഷ്ടപ്പെടുന്നു. സ്ഥലത്തിന്റെ അടിസ്ഥാന വിലയുടെ പത്ത് ശതമാനം മാത്രമാണ് കമ്പനി സ്ഥലം ഉടമകള്‍ക്ക് നല്‍കുന്നത്. കാര്‍ഷിക മേഖലയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുമ്പോള്‍ കാര്‍ഷികമേഖലയെ ആശ്രയിച്ച് തലമുറകളോളം ജീവിക്കേണ്ട കര്‍ഷകരുടെയും നാട്ടുകാരുടെയും ജീവിതമാണ് വഴിമുട്ടി നില്‍ക്കുക.
ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിച്ച രാജ്യങ്ങളിലെല്ലാം സ്‌ഫോടനം നടന്നു നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അമേരിക്കയില്‍,ഇന്ത്യയിലെ ഗോവയില്‍, മെക്‌സിക്കോയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ജൂണ്‍ 27 ന് ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ നാഗാറാം വില്ലേജില്‍ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ പതിനാറോളം പേര്‍ മരണപ്പെടുകയും 18 പേര്‍ക്ക്പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ അഗ്നിക്ക്ഇരയാകുകയും ചെയ്തു. ഗെയില്‍ തന്നെയാണ് ഇവിടങ്ങളിലും പൈപ്പ് സ്ഥാപിച്ചത്. ഒരു ചായകച്ചവടക്കാരന്‍ സ്റ്റൗ കത്തിച്ചതിനെതുടര്‍ന്നാണ് ആന്ധ്രയില്‍ ദുരന്തമുണ്ടായതെന്നാണ് അവിടത്തെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പറഞ്ഞത്.
ഇതില്‍ നാം ഹനുമാനിക്കേണ്ടത് ജാഗ്രതയും അവധാനതയുമില്ലാതെയാണ് ഗെയില്‍ ഗ്യാസ്‌പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതെന്നാണ്. അത്തരമൊരു സ്ഥാപനത്തെ നമ്മുടെ സംസ്ഥാനത്തെ ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടാന്‍ അനുവദിക്കണമോ എന്ന് സര്‍ക്കാര്‍ സഗൗരവം ആലോചിക്കണമെന്ന് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചുകൊണ്ട് എന്‍.എ. പറഞ്ഞു.
ജനവികാരം കണക്കിലെടുക്കാതെയും തദ്ദേശ വാസികളെ കഷ്ടപ്പെടുത്തിയും ഒരു പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കില്ലെന്ന് സബ്മിഷന് മറുപടി പറഞ്ഞ വ്യവസായ ഐ.ടി. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ജനവികാരം കണക്കിലെടുക്കാതെയും തദ്ദേശ വാസികളെ കഷ്ടപ്പെടുത്തിയും ഒരു പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കില്ലെന്ന് സബ്മിഷന് മറുപടി പറഞ്ഞ വ്യവസായ ഐ.ടി. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment