കൊച്ചി: നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ജാമ്യം ലഭിക്കുമ്പോള്‍ കൊച്ചി കലൂരിലുള്ള മഅ്ദനിയുടെ കുടുംബം പ്രാര്‍ത്ഥന നിര്‍ഭരമാണ്. വിചാരണ തടവുകാരനായി നാല് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ശേഷം നീതിയുടെ കണ്ണുകള്‍ തുറക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ പി.ഡി.പിയുടെ പ്രവര്‍ത്തകര്‍ മഅ്ദനിയുടെ വീട്ടില്‍ തടിച്ച് കൂടിയിട്ടുണ്ട്.
മഅ്ദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷവും ആശ്വാസവുമുണ്ടെന്ന് ഭാര്യ സൂഫിയ മഅ്ദനി പ്രതികരിച്ചു. വലിയ പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് കടന്ന് പോയത്. സുപ്രീംകോടതിയില്‍ നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കേരളം വിട്ട് പോകരുതെന്ന് കോടതിയുടെ വിലക്കുള്ളതിനാല്‍ എന്‍.ഐ.എ കോടതിയുടെ അനുമതി ലഭിച്ച ശേഷം മാത്രമെ മഅ്ദനിയെ കാണാന്‍ ബാംഗ്ലൂരിലേക്ക് പോകാന്‍ കഴിയു എന്നും അവര്‍ അറിയിച്ചു.
ഇടത്കണ്ണിന്റെ കാഴ്ച്ച 90% നഷ്ടപ്പെട്ട മഅ്ദനിക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ചികിത്സ നല്‍കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് പോലും കര്‍ണ്ണാടക സര്‍ക്കാര്‍ ലംഘിച്ചുവെന്ന മഅ്ദനിയുടെ വാദം പരഗണിച്ചാണ് ഉപാധികളോടെ മഅ്ദനിക്ക് ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചത്.
Keywords: Kerala,Abdul Naser Madani, Soofia Madani, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മഅ്ദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷവും ആശ്വാസവുമുണ്ടെന്ന് ഭാര്യ സൂഫിയ മഅ്ദനി പ്രതികരിച്ചു. വലിയ പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് കടന്ന് പോയത്. സുപ്രീംകോടതിയില്‍ നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കേരളം വിട്ട് പോകരുതെന്ന് കോടതിയുടെ വിലക്കുള്ളതിനാല്‍ എന്‍.ഐ.എ കോടതിയുടെ അനുമതി ലഭിച്ച ശേഷം മാത്രമെ മഅ്ദനിയെ കാണാന്‍ ബാംഗ്ലൂരിലേക്ക് പോകാന്‍ കഴിയു എന്നും അവര്‍ അറിയിച്ചു.
ഇടത്കണ്ണിന്റെ കാഴ്ച്ച 90% നഷ്ടപ്പെട്ട മഅ്ദനിക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ചികിത്സ നല്‍കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് പോലും കര്‍ണ്ണാടക സര്‍ക്കാര്‍ ലംഘിച്ചുവെന്ന മഅ്ദനിയുടെ വാദം പരഗണിച്ചാണ് ഉപാധികളോടെ മഅ്ദനിക്ക് ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചത്.

No comments:
Post a Comment