Latest News

കുട്ടികളുടെ കൂട്ടായ്മയില്‍ ഒരു വായനശാല പുനര്‍ജനിക്കുന്നു

കാഞ്ഞങ്ങാട്': അജാനൂര്‍ ഗവ.ഫിഷറീസ് യുപി സ്‌കൂളിലെ കുട്ടികളുടെ കൂട്ടായ്മയില്‍ ഒരു വായനശാലയ്ക്ക് ശാപമോക്ഷം. 25 വര്‍ഷമായി അനാഥമായി കിടക്കുന്ന പക്കീരന്‍ വൈദ്യര്‍ സ്മാരക വായനശാലയ്ക്ക് വേണ്ടി കുട്ടികള്‍ വീടു തോറും കയറി രണ്ട് മണിക്കൂര്‍ കൊണ്ട് ശേഖരിച്ചത് ആറോളം പുസ്തകങ്ങള്‍. വായനാശാലാ പരിസരം വൃത്തിയാക്കിയ കുട്ടികള്‍ വായനാവാരാചരണത്തിന്റെ സമാപനം വായനശാലാ അങ്കണത്തിലാക്കി. കുട്ടികളുടെ ആവേശത്തില്‍ നാടൊന്നാകെ പങ്ക് ചേര്‍ന്നു. വായനശാലയുടെ പുനരുദ്ധാരണത്തിന് വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. അഞ്ച് ദിനപത്രങ്ങളും ആനുകാലികങ്ങളും ഇടാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി. രണ്ടു വര്‍ഷത്തിനകം വിശാലമായ കെട്ടിടവും ഗ്രന്ഥാലയവുമാണ് ലക്ഷ്യം.

ഉത്തരമലബാറിലെ പ്രസിദ്ധമായ വിഷവൈദ്യനായിരുന്ന പക്കീരന്‍ വൈദ്യരുടെ സ്മരണയ്ക്ക് 40 വര്‍ഷം മുമ്പാണ് ഈ വായനശാലാ രൂപീകരിച്ചത്. വൈദ്യരുടെ ഭാര്യ നല്‍കിയ 2 സെന്റില്‍ കൃഷ്ണന്‍ ആയത്താര്‍ പ്രസിഡന്റും, അച്യുതന്‍ സെക്രട്ടറിയുമായി വായനശാല 15 വര്‍ഷം നല്ലനിലയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇടിഞ്ഞ് വീഴാറായ കെട്ടിടവും ബോര്‍ഡും മാത്രമാണ് ശേഷിക്കുന്നത്. അജാനൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് ഒരേക്കര്‍ സ്ഥലവും സ്‌കൂളിന് 31 സെന്റ് സ്ഥലവും നല്‍കിയ വ്യക്തിയുടെ പേരില്‍ നിലവിലുള്ള ഏക സ്ഥാപനം ഇതു മാത്രമാണ്. ഒരു നാടിനാകെ അക്ഷര വെളിച്ചം പകര്‍ന്ന സ്ഥാപനത്തെ നശിക്കാന്‍ അനുവദിക്കില്ലെന്ന് കുട്ടികള്‍ പ്രതിജ്ഞ എടുത്തിരിക്കുകയാണ്. പുസ്തകങ്ങള്‍ ശേഖരിച്ചും വായിച്ചും ഞങ്ങളിതിനെ വളര്‍ത്തുമെന്ന് സ്‌കൂള്‍ ലീഡര്‍ നന്ദകിഷോര്‍ പറഞ്ഞു.

വായനാ വാരാചരണത്തിന്റെ സമാപനവും പുനരുദ്ധാരണ കമ്മിറ്റി രൂപീകരണയോഗവും ഗ്രാമപഞ്ചായത്ത് പി.പി.നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കുറുംബ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എ.ആര്‍. രാമകൃഷ്ണന്‍ പക്കീരന്‍ വൈദ്യര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ പ്രാദേശിക കമ്മിറ്റി സെക്രട്ടറി മുരളി ഏറ്റുവാങ്ങി. അമ്മമാര്‍ക്കുള്ള ലൈബ്രറി വിതരോണദ്ഘാടനം എ.പി.രാജന്‍ നിര്‍വ്വഹിച്ചു. ഒന്നാംക്ലാസ്സിലെ കുട്ടികള്‍ക്ക് പി.ടി.എ. ഏര്‍പ്പെടുത്തിയ സൗജന്യ യൂണിഫോം വിതരണം എ.ഹമീദ്ഹാദി നിര്‍വ്വഹിച്ചു. വിദ്യാരംഭം കലസാഹിത്യ വേദി ഉദ്ഘാടനം എ.ജി.രത്‌നാകരന്‍ നിര്‍വ്വഹിച്ചു. കുട്ടികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശയാത്രയും ബോധവല്‍ക്കരണ ക്ലാസ്സും അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ നടന്നു.

യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. വി.മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.ജി. സജീവന്‍ അദ്ധ്യക്ഷനായിരുന്നു. എന്‍.നിത്യാനന്ദന്‍ നന്ദി പറഞ്ഞു.

Keywords:Kasargod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.